ഏഷ്യയില്‍ ക്രൈസ്തവ പീഡനം കൂടുന്നു

ഏഷ്യ മതപീഡനത്തിന്റെ കേന്ദ്രമായി മാറുകയാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ ഓപ്പന്‍ ഡോര്‍ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

ചൈനയും ഉത്തര കൊറിയയും ആണ് ക്രൈസ്തവ പീഡനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്ക് എതിരായുള്ള പീഡനങ്ങള്‍ അതിഭീകരമായി വര്‍ദ്ധിച്ചിരിക്കുകയാണ്. മതപീഡനങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളില്‍ ഇരുപത്തി എട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ പത്താം സ്ഥാനത്താണ്. 2019 ല്‍ ഏകദേശം അഞ്ചു കോടി ചൈനീസ് ക്രൈസ്തവര്‍ സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലും ഉള്ള പീഡനം നേരിടേണ്ടി വരും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലും മതപീഡനങ്ങള്‍ വര്‍ധിക്കുന്നു. ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്ക് ഇന്യയില്‍ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണെന്നും തീവ്ര ദേശീയ വാദമാണ് മതപീഡനങ്ങളുടെ കാരണം എന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അള്‍ജീരിയ, സെന്‍ട്രല്‍ ആഫ്രിക്ക, മാലി, മൌറിത്താനിയ തുടങ്ങിയവയാണ് മതപീഡനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.