കാരാഗൃഹവാസം ദൈവം തന്ന സമ്മാനമായിരുന്നു എന്ന് കർദ്ദിനാൾ പെൽ

ജയിലിൽ ആയിരുന്ന സമയം ദൈവത്തിന്റെ കൃപയും സമ്മാനവും അനുഭവിക്കുവാൻ കഴിഞ്ഞ അപൂർവ നിമിഷങ്ങൾ ആയിരുന്നു എന്ന് കർദ്ദിനാൾ ജോർജ്ജ് പെൽ. ജയിലിലെ അനുഭവങ്ങളുമായി തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശന കർമ്മത്തിനിടെ ആണ് അദ്ദേഹം തന്റെ ഓർമ്മ പുതുക്കിയത്.

“ജയിലിലെ ജീവിതം ആത്മീയമായ ഒരു ധ്യാനത്തിന്റെ സമയം ആയിരുന്നു. 404 ദിവസത്തെ ജയിൽ വാസം ഒരു വിചിത്ര കാലത്തിന്റെ ചരിത്രരേഖയായി അവശേഷിക്കുന്നു. പ്രയാസകരമായ ആ നിമിഷങ്ങൾ താൻ ഡയറിയിൽ എഴുതി സൂക്ഷിച്ചു. അത് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് ഒരു ആശ്വാസം പകരും. എന്റെ പ്രതിഫലനങ്ങൾക്ക് ആളുകളെ സഹായിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി. ജയിലിലുള്ളവർക്കു മാത്രമല്ല ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന ആളുകൾക്കും.”- പെൽ പറഞ്ഞു.

ജയിലിൽ കിടന്ന സമയം അദ്ദേഹത്തിന് വിശുദ്ധ കുർബാന അർപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിൻറെ പൗരോഹിത്യ ജീവിതത്തിൽ ആദ്യമായി ആയിരുന്നു ഇത്രയും ആൾ വിശുദ്ധ കുർബാന അർപ്പിക്കാതെ ജീവിക്കേണ്ടി വന്നത്. ഈ കാര്യങ്ങൾ എല്ലാം ആ പുസ്തകത്തിൽ അദ്ദേഹം ചേർത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.