റഷ്യന്‍ സ്ഥാനപതിക്ക് നന്ദി അറിയിച്ച് അന്ത്യോക്യയിലെ പാത്രിയര്‍ക്കീസ് 

പ്രതിസന്ധികള്‍ക്കിടയിലും തങ്ങള്‍ക്ക് സഹായം നല്‍കുന്ന റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് അന്ത്യോക്യയിലെ ഓര്‍ത്തഡോക്‌സ് സഭയുടെ അധ്യക്ഷന്‍ യൂഹന്നാന്‍ പത്താമന്‍. ദമാസ്‌കസില്‍ സന്ദര്‍ശനത്തിന് എത്തിയ റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങളിലൂടെ ആണ് അദ്ദേഹം തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തിയത്.

“വളരെയേറെ പ്രതിസന്ധികള്‍ക്ക് നടുവില്‍ കഴിയുന്ന സിറിയയിലെ ജനങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ നിങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ വളരെ വലുതാണ്. വളരെയേറെ സഹായങ്ങള്‍ സിറിയയിലെ ജനങ്ങള്‍ക്ക് നിങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ ഓര്‍ത്തഡോക്‌സ് സഭകള്‍ക്കിടയില്‍ നടന്ന തര്‍ക്കങ്ങളില്‍ തങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്കും പാത്രിയര്‍ക്കീസ് നന്ദി രേഖപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.