മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം: ഫെബ്രുവരി 18

ഈശോയോടൊപ്പം സുപ്രഭാതം

ദയാനിധിയായ ദൈവമേ, അങ്ങയുടെ തിരുക്കുമാരന്റെ സവിശേഷ ഓർമ്മയാചരിക്കുന്ന വലിയ നോമ്പിലെ ആദ്യ ഞായറാഴ്ചയിൽ അങ്ങയെ സ്തുതിക്കുവാനും, അങ്ങയുടെ സംരക്ഷണയുംടെ തണലിൽ ഇന്നേ ദിവസം ചിലവഴിക്കാനും എന്നെ ഒരുക്കേണമേ. മാനസാന്തതരത്തിനു യോജിച്ച ഫലങ്ങൾ എന്റെ ജീവിതത്തിൽ നിന്നു പുറപ്പെടാൻ എന്നെ അനുഗ്രഹിക്കണമേ. ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“സ്വന്തം തെറ്റുകൾ അംഗീകരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നവരേ മറ്റുള്ളവരിൽ നിന്നു ക്ഷമയും മനസ്സിലാക്കലും സ്വീകരിക്കുകയുള്ളു.” (ഫ്രാൻസീസ് പാപ്പ ). ഈശോയെ എന്റെ ബലഹീനതകൾ അംഗീകരിക്കാനും മറ്റുള്ളവരോടു ക്ഷമ ചോദിക്കാനും എനിക്കു കൃപ നൽകണമേ.

ഈശോയോടൊപ്പം രാത്രി

“ദൈവഭക്‌തി അനുഗ്രഹത്തിന്‍െറ ആരാമം പോലെയാണ്‌; ഏതു മഹത്വത്തെയുംകാള്‍ നന്നായി അതു മനുഷ്യനെ ആവരണം ചെയ്യുന്നു” (പ്രഭാഷകന്‍ 40:27). കർത്താവിന്റെ ദിനം എന്റെ കുടുംബത്തോടും, സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കാൻ അങ്ങു നൽകിയ വലിയ കൃപകളെ ഓർത്ത്, ദൈവമേ, ഞാൻ നന്ദി പറയുന്നു. ഇന്നേദിനം അങ്ങയിൽ വിശ്രമിക്കാതെ, കൂടുതൽ സമയം ബാഹ്യ കാര്യങ്ങളിൽ ശ്രദ്ധിച്ച്, മറ്റുള്ളവരോടുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് അകന്നു ജീവിച്ചതിന് എന്നോട് ക്ഷമിക്കണമേ. നാളെ ദൈവഹിതം പ്രകാരം എന്റെ ജീവിതം ക്രമപ്പെടുത്താൻ എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.