പനാമയിലെ ലോകയുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി 

ലോക യുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പനാമ. തുറന്ന ഹൃദയത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളെ വരവേൽക്കാൻ തയ്യാറായിരിക്കുകയാണ് ഇവർ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന യുവജനങ്ങളെ വരവേൽക്കാനും അവർക്കു താമസിക്കുവാൻ സ്വന്തം ഭവനങ്ങൾ തുറന്നു കൊടുക്കുവാനും ജനങ്ങൾ കാണിക്കുന്ന ആവേശം തങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു എന്ന് ഫാ. റോമെറോ അഗൈലർ പറയുന്നു. കൂടാതെ യുവജന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിലും ജനങ്ങളുടെ പൂർണ്ണമായ സഹകരണം ഉണ്ടായിരുന്നു.
ജനുവരി 23 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കുന്നതും ഏറെ പ്രതീക്ഷയോടെയാണ് ആളുകൾ നോക്കി കാണുന്നത്. ഒപ്പം തന്നെ ആത്മീയമായ ഒരു ഒരുക്കത്തിന്റെ നിമിഷങ്ങളിൽ കൂടെയാണ് പങ്കെടുക്കുന്ന യുവജനങ്ങൾ കടന്നു പോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.