2019 സമാധാനത്തിന്റെ വര്‍ഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാന്‍ സഭ

2019 സമാധാനത്തിന്റെയും പ്രതീക്ഷയുടെയും വര്‍ഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാനിലെ കത്തോലിക്കാ സഭ. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഇസ്ലാമാബാദ് – റാവല്‍പിണ്ടി ആര്‍ച്ച്ബിഷപ്പുമായ ജോസഫ് അര്‍ഷാദാണ് സെന്റ് ജോസഫ് കത്തീഡ്രലില്‍ വച്ച് ഇക്കാര്യം അറിയിച്ചത്.

ഈ വര്‍ഷം ദിവ്യകാരുണ്യ വര്‍ഷമായി ആചരിച്ചതിന് പിന്നാലെയാണ് സമാധാന വര്‍ഷത്തിനുള്ള ആഹ്വാനം അദ്ദേഹം നടത്തിയത്. ഇന്നത്തെ കാലഘട്ടത്തില്‍ സമാധാനവും പ്രതീക്ഷയുമാണ് രാജ്യത്തിന് ആവശ്യമെന്നും ഇടവകയിലും സമൂഹത്തിലും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും ദൂതരാകുവാന്‍ ക്രൈസ്തവരെന്ന നിലയില്‍ നാം പരിശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ക്രിസ്തുവാണ് നമ്മുടെ സമാധാനവും പ്രത്യാശയും. സമാധാനത്തിന്റെ രാജാവാണ് അദ്ദേഹം. ക്രൈസ്തവ മൂല്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് സമാധാനവും പ്രതീക്ഷയും. ഇവ സ്ഥാപിതമാകാന്‍ വൈദികരും സന്യസ്തരും അല്മായരും സഭാ സംഘടനകളും സ്ഥാപനങ്ങളും മുന്‍കൈയ്യെടുക്കണമെന്നും രൂപതാദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. രൂപതയുടെ എല്ലാ ഇടവകകളിലും 2019 ജനുവരി ഒന്നിന് സമാധാനത്തിന്റെയും പ്രത്യാശയുടേയും വര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടും. ‘ലോകസമാധാനദിനം’ എന്ന നിലയില്‍ മാര്‍പാപ്പയുടെ പ്രത്യേക സന്ദേശവും ദേവാലയത്തില്‍ വായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.