ആസിയ ബീവിയുടെ വിധി പാക്ക് സുപ്രീം കോടതി ഉടന്‍ പരിഗണിക്കും 

മതനിന്ദക്കുറ്റം ചുമത്തി പാക്കിസ്ഥാന്‍ ജയിലില്‍ അടച്ചിരിക്കുന്ന ക്രിസ്ത്യന്‍ യുവതി ആസിയ ബീവിയുടെ വിധി നിര്‍ണ്ണയം ഈ മാസം തന്നെ ഉണ്ടാകും. ആസിയായുടെ കുടുംബാംഗങ്ങളാണ് ഈ കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഇസ്ലാമിനെ തള്ളിപ്പറഞ്ഞു എന്നാരോപിച്ച് 2010 മുതല്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ആസിയയെ. മോചിപ്പിച്ചാല്‍ത്തന്നെ പാക്കിസ്ഥാനില്‍ താമസിക്കുക എന്നത് അവള്‍ക്കും കുടുംബത്തിനും വെല്ലുവിളിയായിരിക്കും എന്നും അതിനാല്‍ അഭയം നല്കാന്‍ തയ്യാറുള്ള രാജ്യത്തേയ്ക്കു താമസം മാറും എന്നും ആസിയയുടെ ഭര്‍ത്താവ് ആഷിഖ് അറിയിച്ചു.

ഒക്ടോബര്‍ ഒന്നിന് മുട്ടാനിലെ തടവില്‍ എത്തി ഭര്‍ത്താവും കുടുംബാംഗങ്ങളും ആസിയയെ സന്ദര്‍ശിച്ചിരുന്നു. ആസിയ മാനസികമായും ശാരീരികമായും ആത്മീയമായും ശക്തയാണെന്നും തന്റെ മോചനത്തെ കുറിച്ച് അവള്‍ക്കു നല്ല പ്രതീക്ഷയുണ്ടെന്നും ആഷിഖ് വെളിപ്പെടുത്തി. തടവറയിലാണെങ്കിലും സദാസമയവും അവള്‍ പ്രാര്‍ത്ഥനയില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.