ചരിത്രത്തിന്റെ നോവോര്‍മ്മകള്‍ 1: ഈജിപ്ത്

2018 നവംബര്‍ രണ്ടിന് ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ഇസ്ലാം തീവ്രവാദികള്‍ അഗ്നിയ്ക്കിരയാക്കി. ഏഴുപേര്‍ തല്‍ക്ഷണം മരിക്കുകയും ഏറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2019 നവംബര്‍ 23- ാം തീയതി കോപ്റ്റിക് ആക്ടിവിസ്റ്റ് റാമി കാമലിനെ ക്രൈസ്തവ വിരുദ്ധ നടപടികള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. 2019 ജൂണില്‍ ദൈവദൂഷണപരമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു എന്ന് കള്ളക്കേസ് ഉണ്ടാക്കി കോപ്റ്റിക് ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇതിനെല്ലാം പുറമേ ഔദ്യോഗിക അംഗീകാരത്തിനായി നിരവധി ദേവാലയങ്ങള്‍ കാത്തിരിക്കുമ്പോഴും ദൈവാലയങ്ങള്‍ പലതും പലപ്പോഴായി അഗ്നിയ്ക്കിരയാവുകയും ചെയ്യുന്നു. ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ല.

ഹേറോദേസില്‍ നിന്നു രക്ഷപെടാനായി തിരുക്കുടുബം ഈജിപ്തിലേയ്ക്ക് പലായനം ചെയ്യുന്നതായി നമ്മള്‍ ബൈബിളില്‍ കാണുന്നുണ്ട് (മത്തായി 2:13-15). അന്ന് രക്ഷയുടെ ഇടമായിരുന്നു ഈജിപ്ത്. ഇന്ന് അതേ ഈജിപ്തില്‍ നിന്ന് രക്ഷയ്ക്കായി ക്രൈസ്തവര്‍ പലായനം ചെയ്യേണ്ടിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.