പാഠ്യം മധുരം പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനഗ്രാമങ്ങളിലെ വിദ്യാർത്ഥികളുള്ള നിർധനരായ കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി. പാഠപുസ്തകം, നോട്ട്ബുക്കുകൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ വാങ്ങിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് അത് വാങ്ങിനൽകുന്ന പദ്ധതിയാണ് പാഠ്യം മധുരം.

പദ്ധതിയുടെ ഉദ്‌ഘാടനം ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു. ചടങ്ങിൽ  ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ജോസ് കടവിൽച്ചിറ, ഫാ. തോമസ് നെച്ചിക്കാട്ട്, ജിഡിഎസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ സിസ്റ്റർ ടീന മുട്ടത്തിൽ അനിമേറ്റർ മിനി ജോണി, ബിജു അഗസ്‌റ്റിൻ എന്നിവർ പങ്കെടുത്തു.

ഇടുക്കി ജില്ലയിലെ 14 പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി   സഹായകരമാകുമെന്ന്  ജിഡിഎസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.