വിശപ്പിനെ മറികടക്കുക എന്നത് മനുഷ്യരാശിയുടെ വലിയ വെല്ലുവിളികളിൽ ഒന്നാണ്: മാർപാപ്പ

വിശപ്പിനെ മറികടക്കുക എന്നത് മനുഷ്യരാശിയുടെ വലിയ വെല്ലുവിളികളിൽ ഒന്നാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ. ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ ഡയറക്ടർ ജനറലിനുള്ള സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

മൂന്ന് ബില്യണിലധികം ആളുകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണക്രമം ലഭ്യമല്ല. എന്നാൽ, മോശം ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും കാരണം ഏകദേശം രണ്ട് ബില്യൺ ആളുകൾ അമിതഭാരമുള്ളവരാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട ഉത്പാദനം, മെച്ചപ്പെട്ട പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം പരമാവധി പരിസ്ഥിതി സുസ്ഥിരത ഉറപ്പു വരുത്തുന്നതും മതിയായതും താങ്ങാവുന്നതുമായ ഭക്ഷണക്രമങ്ങൾ എല്ലാവർക്കും ലഭ്യമാകുന്നതിനായി യോജിച്ച പ്രവർത്തനത്തിന്റെ ആവശ്യകത പാപ്പാ ഉയർത്തിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.