അവര്‍ ലേഡി ഓഫ് ലോറൈന്‍ – മാതാവിന്റെ പ്രത്യക്ഷപ്പടലുകള്‍ – 4

അമ്മ എന്ന പദം ആര്‍ക്കാണ് മനസിലാകത്തത്. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് ‘അമ്മ’ എന്നായിരിക്കും. പരിശുദ്ധ അമ്മ നമ്മുടെ അമ്മയാണ്. അത്ഭുതങ്ങളുടെ റാണിയാണ്. തകര്‍ന്ന ഹൃദയങ്ങളെ സുഖപ്പെടുത്തുന്നവളായിട്ടാണ്.  ഈ മണ്ണില്‍ ദൈവത്തിന് ജന്മം നല്‍കിയ പരിശുദ്ധമായ ആ ഹൃദയത്തെ അനുകരിക്കുവാന്‍ വെമ്പുന്ന അനേകര്‍ എന്നിവിടെ ഉണ്ട്.

നസറത്തിലെ മറിയം ദൈവഹിതത്തിനു ആമ്മേന്‍ പറഞ്ഞപ്പോള്‍ ദൈവപുത്രന്റെ മാതാവായി മാറി.  പല കാലങ്ങളിലായി അവള്‍ ലോകത്തിന്റെ പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ലൂര്‍ദ് മാതാവ്, ഫാത്തിമ മാതാവ്, വേളാങ്കണ്ണി മാതാവ്, വല്ലാര്‍ പാടത്തമ്മ, കൊരട്ടിമുത്തി, തുടങ്ങിയ പേരുകളില്‍ അമ്മയെ വണങ്ങുന്നു. പലയിടങ്ങളില്‍ പലപ്പോഴായി പല വ്യക്തികള്‍ക്ക് ദര്‍ശനവും സന്ദേശവും നല്‍കികൊണ്ട് തന്റെ വാത്സല്യം അമ്മ നമ്മിലേക്ക് ചൊരിയുന്നു.

ആരും അറിയപ്പെടാത്ത ഒരു സ്ഥലമായിരുന്നു ഫ്രാന്‍സിലെ ലൊറൈന്‍ പട്ടണം. ഇവിടെയാണ് ജോണ്‍ ഓഫ് ആര്‍ക്ക് എന്ന കൊച്ചു വിശുദ്ധ കൊച്ചായിരുന്നപ്പോള്‍ പ്രാര്‍ത്ഥിച്ചിരുന്ന മാതാവിന്റെ ചെറിയ കപ്പേള സ്ഥിതി ചെയ്യുന്നത്. ബെനഡിക്റ്റൈന്‍ സന്യാസികള്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ട ഒരു പള്ളിയാണിത്. എന്നാല്‍ പിന്നീട് ജിയോഫ്രീ എന്നയാള്‍ക്ക് വിറ്റു. ജോണ്‍ ഓഫ് ആര്‍ക്ക് ഇവിടെ പ്രാര്‍ത്ഥിക്കുകയും  ഇടദിവസങ്ങളില്‍ മാതാവിന്റെ പക്കല്‍ എത്തി പൂക്കളും തിരികളും കാഴ്ച്ചവയ്ക്കുകയും ചെയ്തിരുന്നു. ചെറുതാണെങ്കിലും വളരെ പ്രാധാന്യമുള്ള പള്ളിയാണിത്. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായ  മാതാവിന്റെ അടുത്ത് അവള്‍ ഫ്രാന്‍സിന്റെ ആവശ്യങ്ങള്‍ ഉണര്‍ത്തിച്ചു. ഇവിടെ വച്ച് മാതാവ് ജോണ്‍ ഓഫ് ആര്‍ക്കിനോട് തന്റെ ആയുധങ്ങള്‍ എടുത്ത് ഫ്രാന്‍സിനെ ഇംഗ്ലീഷുകാരുടെ കൈയില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ പറഞ്ഞു.

ഇപ്പോള്‍ ഈ മാതാവിന്റെ രൂപം ഡ്യം ബോഡിയസ് എന്ന പള്ളിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.  ജോണ്‍  ഓഫ് ആര്‍ക്കിനോട്‌ സംസാരിച്ച മാതാവിന്റെ രൂപം തന്നെയായിരുന്നു അത്. 12-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആ പള്ളി പുതുക്കിപ്പണിതു. അതിന്റെ ഭാഗമായി ചാപ്പലിന്റെ പെയിന്റിങ്ങിന്റെ  പഴയ ഭാഗങ്ങള്‍ നീക്കി. അപ്പോള്‍ വസ്ത്രം ധരിച്ചു പ്രാര്‍ത്ഥന നിമഗ്‌നയായിരിക്കുന്നു ഒരു യുവതിയുടെ രൂപ തെളിഞ്ഞു വന്നു. നീലകണ്ണുകളോടു കൂടിയ ഒരു പെണ്‍കുട്ടിയുടെ ചിത്രം ആയിരുന്നു. ജോണ്‍  ഓഫ് ആര്‍ക്കിന്റെ സമയത്തുള്ള പെയ്ന്റിങ്ങ് ആയിരുന്നു അത്.

സി. കൃപ മരിയ  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ