ഔര്‍ ലേഡി ഓഫ് ദ ഹോളി റോസറി മൈനര്‍ ബസിലിക്കയ്ക്ക് കനത്ത സുരക്ഷ

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഔര്‍ ലേഡി ഓഫ് ദ ഹോളി റോസറി മൈനര്‍ ബസിലിക്കയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന കനത്ത സുരക്ഷ തുടരുന്നു. പോലീസുകാരും പട്ടാളക്കാരും ദേവാലയത്തിലും പരിസരങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ്.

ഫിലിപ്പൈന്‍സിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടാകുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദേവാലയത്തിന് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 13-ന് ആക്രമണം ഉണ്ടാകുമെന്നായിരുന്നു സൂചനയെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസിനെയും പട്ടാളത്തെയും ഇവിടെ നിന്ന് പിന്‍വലിച്ചിട്ടില്ല.

കത്തോലിക്കാ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് ആക്രമണം നടത്തുമെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് മിലിട്ടറി വ്യക്തമാക്കി. പള്ളിയില്‍ വരുന്നവരുടെ സുരക്ഷ തങ്ങള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.