ഒറീസ മിഷൻ 1

ഒറീസ മിഷൻ

ആദ്യകാലങ്ങളിൽ കട്ടക്ക് മിഷൻ എന്നറിയപ്പെടുന്ന പ്രദേശമാണ് പിന്നീട് ഒറീസ മിഷനായി മാറിയത്. കട്ടക്ക് ഭുവനേശ്വർ അതിരൂപത അടക്കം ഇന്ന് ആറ് ലത്തീൻ രൂപതകൾ ആണ് ഒറീസയിൽ ഉള്ളത്. അതുകൂടാതെ മറ്റ് ക്രിസ്ത്യൻ കൂട്ടായ്മകളും ഇന്ന് ഒറീസ മണ്ണിൽ ഉണ്ട്. 2018 ഒക്ടോബർ മുതൽ ഷംഷാബാദ് രൂപതയുടെ കീഴിൽ എംഎസ്ടി സമൂഹവും തോമാശ്ലിഹായുടെ പാരമ്പര്യമനുസരിച്ച് മാതൃ സഭയായ സീറോ മലബാർ സഭയ്ക്ക് വേണ്ടി ഒറീസാ മണ്ണിൽ പ്രേക്ഷിത പ്രവർത്തനം ആരംഭിച്ചു.

ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം പ്രതിസന്ധികളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോയ ഒരു വിശ്വാസ സമൂഹം ആണ് ഒറീസ മണ്ണിൽ ഉള്ളത്. യേശുനാഥന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കുവാൻ വെമ്പൽകൊള്ളുന്ന അനേകം ജനങ്ങൾ ഇന്നും ഒറീസയിൽ ഉണ്ട് എന്നത് നമ്മുടെ സാധ്യതകൾ വിളിച്ചോതുന്നു. വിളവ് അധികം വേലക്കാരോ ചുരുക്കം വിളവിനെ നാഥനോട് നമുക്ക് പ്രാർത്ഥിക്കാം

ഒക്ടോബർ ഒന്ന് മിഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ആഘോഷിക്കുമ്പോൾ വിശുദ്ധയെപ്പോലെ മിഷനുവേണ്ടി പ്രാർത്ഥിക്കുന്നവരും, മിഷനെ സ്നേഹിക്കുന്നവരും ആകാം. അസാധാരണ മിഷൻ മാസത്തിന്റെ ഒന്നാം ദിനമായ ഇന്ന് നമുക്ക് ലോകത്തിൻറെ നാനാഭാഗങ്ങളിൽ ശുശ്രൂഷകളിൽ ആയിരിക്കുന്ന എല്ലാ പ്രേഷിതരെയും ഓർക്കാം.

?പ്രത്യേകിച്ച് ഇന്ന് പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത് എംഎസ് ടി യുടെ ഒറീസ മിഷനു  വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമല്ലോ…

MST Odisha Mission
Cuttack
Mob. 9937262676, 6238739889.