ഒക്ടോബറിൽ ജപമാല പ്രാർത്ഥനയ്ക്കായി വിശ്വാസികളെ ആഹ്വാനം ചെയ്ത് മാർപാപ്പ

ഒക്ടോബർ മാസത്തിൽ വിശ്വാസികളേവരും ജപമാല പ്രാർത്ഥനയിൽ പങ്കാളികളാണെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാൻ പ്രസ് റിലീസിലൂടെയാണ് ലോകമെമ്പാടുമുള്ള വിശ്വാസികളോട് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

ദൈവത്തിൽ നിന്നും മനുഷ്യനിൽ നിന്നും നമ്മെ അകറ്റുന്ന പിശാചിന്റെ തന്ത്രങ്ങളിൽ നിന്ന് രക്ഷനേടാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് പരിശുദ്ധ അമ്മയുടെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും സംരക്ഷണം. പാപ്പാ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബാൾട്ടിക് സന്ദർശനത്തിനിടെ, ജപമാലയോടൊപ്പം വിശുദ്ധ മിഖായേലിന്റെ പ്രാർത്ഥനയും ചൊല്ലണമെന്ന് പാപ്പാ ആവശ്യപ്പെട്ടിരുന്നു. പരിശുദ്ധ അമ്മയുടെ കാവൽ ലഭിക്കുന്നതിനുള്ള ഒരു പ്രാർത്ഥനയും പരിശുദ്ധ പിതാവ് പരിചയപ്പെടുത്തി. “ഓ ദൈവമാതാവേ, ഞങ്ങൾ നിന്റെ സംരക്ഷണത്തിനായി ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ ഉപേക്ഷിക്കരുതേ. മഹത്വപൂർണയായ കന്യകേ, എല്ലാ തിന്മയുടെ ശക്തികളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ. ആമ്മേൻ.

വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥനയും പാപ്പാ കൂട്ടിച്ചേർത്തു.” മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, തിന്മയ്ക്കെതിരായ പോരാട്ടങ്ങളി൪ൽ ഞങ്ങൾക്ക് സഹായവും സംരക്ഷണവും നൽകണമേ. ദൈവം അവനെ ശാസിക്കട്ടെ. ആത്മാക്കളെ സ്വന്തമാക്കാനായി ലോകത്തിൽ അലഞ്ഞു നടക്കുന്ന  സാത്താനെയും എല്ലാ തിന്മയുടെ ശക്തികളെയും സ്വർഗീയ ഗണങ്ങളിലെ രാജകുമാരനായ അങ്ങ് ദൈവത്തിന്റെ ശക്തിയാൽ നരകത്തിലേക്ക് തള്ളണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ