മരണത്തിനുമപ്പുറം

ജിന്‍സി സന്തോഷ്‌

അമർത്യതയുടെ ദിവ്യ ഔഷധമാണ് വിശുദ്ധ കുർബാന. മരണത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ശുദ്ധീകരണാത്മാക്കളെക്കുറിച്ചും ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ നാളുകളിൽ നാം ഓരോരുത്തരും ബലിയർപ്പണത്തിനായി ദേവാലയത്തിൽ എത്രത്തോളം ഭയഭക്തിബഹുമാനത്തോടെ നിൽക്കണം എന്നു കൂടി ചിന്തിക്കുന്നത് ഉചിതമാണ്.

ഓരോ ദേവാലയത്തിലും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോൾ അവിടെ ദൈവപുത്രനായ യേശുവിന്റെ ജനനവും ജീവിതവും മരണവും ഉത്ഥാനവും അനുസ്മരിക്കുകയാണ് ചെയ്യുന്നത്. ഈ സമയം ദേവാലയത്തിനുള്ളിൽ ഇടതും വലതുമായി സ്ത്രീ-പുരുഷന്മാർ അൾത്താരയിലെ സക്രാരിയിലേക്കും ബലിപീഠത്തിലേക്കും നോക്കി ഭയഭക്തിപൂർവ്വം നിൽക്കുന്നു. അൾത്താരക്കു ചുറ്റും കാൽവരിയിലെ കുരിശിൻചുവട്ടിൽ എന്നപോലെ പരിശുദ്ധ അമ്മയുടെയും സകല മാലാഖമാരുടെയും വിശുദ്ധരുടെയും അദൃശ്യമായ സജീവസാന്നിധ്യം ഉണ്ടായിരിക്കും.

ദൈവജനമാകുന്ന ഓരോ വ്യക്തിയുടെയും തൊട്ടരികിൽ ആ വ്യക്തിയുടെ കാവൽമാലാഖയും പേരിനു കാരണഭൂതരായ വിശുദ്ധൻ/ വിശുദ്ധയും ഉണ്ടായിരിക്കും.
ഇങ്ങനെ സ്വർഗവാസികളും ഭൂവാസികളും അൾത്താരയിലേക്കു നോക്കി ഭയഭക്തിയോടെ നിൽക്കുമ്പോൾ ദേവാലയത്തിന്റെ മധ്യഭാഗത്തായി ശുദ്ധീകരണാത്മാക്കളുടെ അദൃശ്യസാന്നിധ്യം ഉണ്ടായിരിക്കും.

എന്നാൽ, അവർ അൾത്താരയിലേക്കു തിരിയാതെ ദൈവജനത്തിന് അഭിമുഖമായി കരഞ്ഞുകൊണ്ട് നിൽക്കുന്നു. കാരണം അവർക്ക് ബലിയർപ്പിക്കാനോ, പ്രാർത്ഥിക്കാനോ കഴിയില്ല. തന്മൂലം ഭൂവാസികളായ നമ്മുടെ നേരെ തിരിഞ്ഞു അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കരഞ്ഞു യാചിക്കുകയാണ് ചെയ്യുന്നത്.

എല്ലാ വിശുദ്ധ ബലിയിലും ഓരോ ശുദ്ധീകരണാത്മാവും നിന്നോടു യാചിക്കുന്നു, “ബലിപീഠത്തിനു മുമ്പിൽ നിൽക്കുമ്പോഴെല്ലാം എന്നെയും ഓർക്കണമേ…”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.