നിരീശ്വരവാദികൾക്ക് മറുപടി – വൈറൽ ആകുന്ന വീഡിയോകൾ

ഫാ. നോബിൾ തോമസ് പാറയ്ക്കൽ

തങ്ങളാണ് എല്ലാം തികഞ്ഞത് എന്ന രീതിയിൽ വിഡ്ഡിത്തരങ്ങൾ നിരത്തിയ വാദഗതികൾ ഉയർത്തുന്ന പ്രസംഗങ്ങൾ നടത്തുന്ന നിരീശ്വരവാദികളെ ‘റോസ്റ്റ്’ ചെയ്ത് വൈദികൻ. നിരീശ്വരവാദികൾക്ക് മറുപടി നൽകുന്ന വീഡിയോകൾ തയ്യാറാക്കുന്നത് ഫാ. നോബിൾ തോമസ് പാറയ്ക്കലാണ്.

ഇത്തരത്തിലെ മൂന്നാമത്തെ വീഡിയോയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള അബദ്ധ പ്രസംഗത്തിനു മറുപടിയാണ് ഇത്.

“വി.കുർബാന നരഭോജനമാണെന്നത് ഡോക്ട്രൈനലായി ശരിയാണത്രേ. അബ്രാഹം തന്റെ മകനെ ബലി കൊടുത്തുവത്രേ!!! പൊട്ടിച്ചിരിപ്പിക്കുന്ന വിഡ്ഢിത്തങ്ങള്‍ കേള്‍ക്കാന്‍ നിരീശ്വരവാദികളെ പിന്തുടരൂ.”

ഈശോയെക്കുറിച്ചു പറയുന്ന മണ്ടത്തരങ്ങള്‍

ആറു മിനിറ്റിനുള്ളില്‍ താന്‍ പറയുന്നത് തന്നെ തിരുത്തിപ്പറയുന്ന നിരീശ്വരവാദിയെ കണ്ടിട്ടുണ്ടോ? ശങ്കരാടി മോഡലില്‍ “താത്വികമായ ഒരവലോകനമാണ്” ഞാനുദ്ദേശിച്ചത(ത്രേ)…

“യുക്തിവാദികള്‍ ഇത്രയും വിഡ്ഢികളോ?”

ക്രൈസ്തവവിശ്വാസത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ കോപ്പിയടിച്ചതാണെന്ന് വാദിക്കുന്ന ഒരു കുഞ്ഞ് യുക്തിവാദിയുടെ മണ്ടത്തരങ്ങള്‍ കേട്ട് ചിരിക്കുന്ന പാവം ഞാന്‍…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.