ആരുടേയും ജീവിതം അയോഗ്യമല്ല: ഫ്രാൻസിസ് പാപ്പാ

ചിലർ ഉപയോഗത്തിന്റെ മാനദണ്ഡങ്ങളോ, ലാഭത്തിന്റെ ആവശ്യങ്ങളോ അനുസരിച്ച് പ്രതികരിക്കാൻ സാധിക്കാത്തവരാകാം. എങ്കിലും ഒരു ജീവിതവും അയോഗ്യമല്ല എന്നും അതിനാൽ ആരെയും തള്ളിക്കളയേണ്ടതില്ലെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. റോമിലെ കാമ്പസ് ബയോ-മെഡിക്കോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നുള്ള ഒരു പ്രതിനിധിസംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നമ്മൾ ജീവിക്കുന്നത് ഒരു യഥാർത്ഥ സംസ്കാരത്തിലാണ്. ഇത് നമ്മൾ ശ്വസിക്കുന്ന വായുവിലുള്ള ഒന്നാണ്. വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ നമ്മൾ പ്രതികരിക്കണം. ഒരു കത്തോലിക്കാ ആശുപത്രിയിൽ, നിങ്ങൾ ഡോക്ടർമാരെയും രോഗികളെയും മാത്രമല്ല, സഹായം കൊടുക്കേണ്ട ആളുകളെയും കണ്ടുമുട്ടാം. അങ്ങനെയുള്ള വ്യക്തികൾക്ക് മുൻഗണന നൽകുന്ന തരത്തിലുള്ള പരിചരണം ആവശ്യമാണ്” – മാർപാപ്പ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.