അടുത്ത ലോക കുടുംബ സംഗമം 2028 -ൽ

കുടുംബങ്ങൾക്കായുള്ള അടുത്ത ലോക സമ്മേളനം 2028-ൽ നടക്കുമെന്ന് കർദ്ദിനാൾ കെവിൻ ഫാരെൽ അറിയിച്ചു. ശനിയാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന സമ്മേളനത്തിൽ ആണ് അടുത്ത സംഗമത്തിനായുള്ള വർഷം പ്രഖ്യാപിച്ചത്.

ഫ്രാൻസിസ് മാർപാപ്പയുമായുള്ള കുടുംബങ്ങളുടെ അടുത്ത ഒത്തുചേരൽ ‘കുടുംബങ്ങളുടെ ജൂബിലി’ ആയിരിക്കുമെന്നും അത് 2025 ൽ നടക്കുമെന്നും കർദ്ദിനാൾ കെവിൻ ഫാരെൽ വ്യക്തമാക്കി. വരാനിരിക്കുന്ന കുടുംബ സംഗമങ്ങൾ ഒക്കെയും അനേകായിരം ഹൃദയങ്ങളെ സ്പർശിക്കുന്ന കൃപയുടെ അവസരങ്ങളായി മാറുവാൻ പ്രാർത്ഥിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബങ്ങൾക്കായുള്ള ആദ്യ ലോക സമ്മേളനം 1994-ൽ റോമിൽ വച്ചാണ് നടത്തപ്പെട്ടത്. ലോകമെമ്പാടുമുള്ള കത്തോലിക്കാ കുടുംബങ്ങളുടെ മീറ്റിംഗ് സാധാരണയായി മൂന്ന് വർഷം കൂടുമ്പോൾ പല സ്ഥലങ്ങളിലായി നടത്തി വരുന്നു. 2021 ൽ നടക്കാനിരുന്ന ലോക കുടുംബ സമ്മേളനമാണ് ഈ മാസം നടത്തപ്പെട്ടത്. കോവിഡ് മഹാമാരി മൂലം മാറ്റിവച്ചതായിരുന്നു 2021 ലെ കുടുംബ സംഗമം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.