മെക്സിക്കന്‍ സുന്ദരി ഇനി ക്രിസ്തുവിന്‍റെ  മണവാട്ടി

മെക്‌സിക്കോ: സുന്ദരിപ്പട്ടം നേടിയ സുന്ദരിമാര്‍ പിന്നീട് ജീവിക്കുന്നത് ആ അംഗീകാരത്തിന്റെ തിളക്കത്തിലായിരിക്കും. എന്നാല്‍ മെക്‌സിക്കന്‍ സുന്ദരിയായ എസ്‌മെരാല്‍ഡ സോളിസ് ഗോണ്‍സാല്‍വസ് എന്ന പെണ്‍കുട്ടി തന്റെ ശേഷിച്ച ജീവിതം ചെലവഴിക്കാന്‍ തീരുമാനിച്ചത് ഒരു സന്യാസിനിയായിട്ടായിരുന്നു. കഴിഞ്ഞ  വര്‍ഷമാണ് എസ്മരാല്‍ഡ മെക്‌സിക്കോയുടെ സുന്ദരിപ്പട്ടം നേടിയത്. ഇപ്പോള്‍ ക്ലെര്‍ മിഷണറി സന്യാസ സഭാംഗമാണ് ഈ പെണ്‍കുട്ടി.

ഫേസ്ബുക്കിലെ പേജിലൂടെയാണ് കഴിഞ്ഞ ദിവസം തന്റെ ജീവിതത്തെക്കുറിച്ച് ഇരുപത്തിനാല് വയസ്സുകാരിയായ ഇവര്‍ വെളിപ്പെടുത്തിയത്. ജാലിസ്റ്റോ സംസ്ഥാനത്തെ ഗുഡാലുപെയില്‍ ആഴമേറിയ കത്തോലിക്കാ വിശ്വാസമുള്ള ഒരു കുടുംബത്തിലാണ് എസ്മരാല്‍ഡ ജനിച്ചത്. ന്യൂട്രിഷനിസ്റ്റ് ആയിട്ടാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ഇപ്പോള്‍ ക്ലെര്‍ സന്യാസ സഭാംഗമായി ജീവിക്കുന്നു. ”ഇവിടെ എത്തുന്നത് വരെ മതപരമായ ജീവിതത്തെക്കുറിച്ച് എനിക്ക് കാര്യമായി ഒന്നും അറിയില്ലായിരുന്നു. ലോകം എന്താണ് ഈ മിഷണറിമാരില്‍ നിന്ന് ആഗ്രഹിക്കുന്നതെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. മറ്റൊരു കാഴ്ചപ്പാടിലാണ് ഞാനിപ്പോള്‍ ലോകത്തെ നോക്കിക്കാണുന്നത്” എസ്മരാല്‍ഡ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

ലൗകിക ജീവിതത്തേക്കാള്‍ മിഷണറി ജീവിതമാണ് തനിക്ക് കൂടുതല്‍ സന്തോഷവും സമാധാനവും നല്‍കന്നതെന്ന് എസ്മരാല്‍ഡ പറയുന്നു. ക്ലിനിക്കുകള്‍, യുവജന സംഘടനകള്‍, സ്‌കൂളുകള്‍, പ്രീ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റി, ആത്മീയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ക്ലെര്‍ മിഷണറിമാര്‍ തങ്ങളുടെ സേവനം കാഴ്ച വയ്ക്കുന്നത്.

Click here to Reply or Forward

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.