ഫാ. ജോയ് പുത്തൻവീട്ടിൽ ആലപ്പുഴ രൂപതാ വികാരി ജനറാൾ

ആലപ്പുഴ രൂപതയുടെ പുതിയ വികാരി ജനറാൾ ആയി ഫാ. ജോയ് പുത്തൻവീട്ടിൽ നിയമിതനായി. നിലവിൽ കേരള റീജണൽ ലാറ്റിൻ ബിഷപ്പ്സ് കൗൺസിലിന്റെ മതബോധന വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

തുറവൂർ പള്ളിത്തോട്‌ സെന്റ് സെബാസ്ററ്യൻസ് ഇടവാംഗമായ ഫാ. ജോയ് പുത്തൻവീട്ടിൽ പേത്രൂ ജോസഫ് – ജസ്മരിയ ദമ്പതികളുടെ മകനാണ്. രൂപതാ ചാൻസിലറായും മതബോധനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. വിശ്വാസ പരിശീലനവുമായി ബന്ധപ്പെട്ട് ആറു ഷോർട്ട് ഫിലിമുകളും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളൂം രചിച്ചിട്ടുണ്ട് ഇദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.