റവ. ഡോ. സ്റ്റീഫന്‍ ആന്റണി പിള്ള തൂത്തുക്കുടി ബിഷപ്പ്

തൂത്തുക്കുടി ബിഷപ്പായി വെല്ലൂര്‍ രൂപതാംഗമായ റവ. ഡോ. സ്റ്റീഫന്‍ ആന്റണി പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഡോ. ഇവോണ്‍ അംബ്രോസ് പ്രായപരിധിയെ തുടര്‍ന്നു വിരമിച്ച ഒഴിവിലാണു പുതിയ നിയമനം.

കോട്ടാര്‍ രൂപതയിലെ കീഴമനക്കുടിയില്‍ ജനിച്ച ഇദ്ദേഹം ചെന്നൈയിലെ സാന്തോം സെമിനാരിയില്‍നിന്നും തത്വശാസ്ത്രവും, തിരുച്ചിറപ്പിള്ളിയിലെ സെന്‍റ് പോള്‍സ് സെമിനാരിയില്‍നിന്നും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1979-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഉര്‍ബന്‍ സര്‍വ്വകലാശാലയില്‍നിന്നും ബൈബിള്‍ വിജ്ഞാനീയ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. രൂപതയുടെ മതബോധനകേന്ദ്രത്തിന്‍റെയും ധ്യാനകേന്ദ്രത്തിന്‍റെയും ഉത്തരവാദിത്വം നിര്‍വ്വഹിച്ചു വരുകയായിരിന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.