വത്തിക്കാൻ ഗാർഡനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പുതിയ ചിത്രം

ഒക്‌ടോബർ 26 -ന് കോസ്റ്റാറിക്കയുടെ രക്ഷാധികാരിയായ മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മൊസൈക്ക് ചിത്രം വത്തിക്കാൻ ഗാർഡനിൽ സ്ഥാപിച്ചു. 1824-ൽ ആണ് ഈ മാതാവിന്റെ ചിത്രം കോസ്റ്റാറിക്കയുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കപ്പെട്ടത്. ഇത് സ്പെയിനിൽ നിന്നുള്ള ഒരു മരിയൻ ചിത്രമാണ്.

“വത്തിക്കാൻ ഗാർഡനിൽ സ്ഥാപിച്ചിരിക്കുന്ന ഈ ചിത്രം കത്തോലിക്കാ ജനതയെന്ന നിലയിൽ നമ്മെ ഒന്നിപ്പിക്കുന്ന വിശ്വാസത്തിന്റെ മൂല്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ്. അതേ സമയം നമ്മെ പ്രോത്സാഹിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. കോസ്റ്റാറിക്കയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ (CECOR) പ്രസിഡന്റ് മോൺ. ജോസ് മാനുവൽ ഗരിറ്റ ഹെരേര പറഞ്ഞു.

2016 -ൽ, ഈ മരിയൻ ചിത്രം കണ്ടെത്തിയതിന്റെ 380-ാം വാർഷികം കോസ്റ്റാറിക്കൻ നഗരമായ കാർട്ടാഗോയിൽ ആഘോഷിച്ചു. ഈ ചിത്രം അഗ്നിപർവ്വതത്തിൽ നിന്നുള്ള പാറ, ഗ്രാഫൈറ്റ്, രത്നങ്ങൾ എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ നിറം കറുപ്പാണ്, അതിനാൽ ഈ ചിത്രത്തിലെ പരിശുദ്ധ മറിയത്തെ സ്നേഹപൂർവ്വം ‘ലാ നെഗ്രിറ്റ’ എന്ന് വിളിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.