സുവിശേഷ പ്രഘോഷണത്തിന് പുതിയ സാധ്യതകൾ തുറന്ന് സിഎംസി സിസ്റ്റേഴ്സിന്റെ കഥാപ്രസംഗം

സന്യാസം സ്വീകരിക്കുന്നതിലൂടെ ഒരു വ്യക്തി തൻ്റെ കഴിവുകളെ കൂടുതല്‍ ഭാവാത്മകമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് സിഎംസി സിസ്റ്റേഴ്സ്. ബൈബിളിലെ പൂർവ്വ പിതാവായ അബ്രാഹത്തിന്റെ ജീവിതം കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചുകൊണ്ടാണ് അവർ പുതിയ സവിശേഷ പ്രഘോഷണത്തിന്റെ പാത തെളിച്ചിരിക്കുന്നത്. സിഎംസി സിസ്റ്റേഴ്സ് അവതരിപ്പിച്ച ‘ബലിയേക്കാൾ വലുത്’ എന്ന പേരിലുള്ള കഥാപ്രസംഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ഈ കഥാപ്രസംഗത്തിന്റെ പ്രത്യേകത, ഇതിലെ കാഥികയും സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുമെല്ലാം സിസ്റ്റേഴ്സ് തന്നെയാണ് എന്നതാണ്. നാലോളം സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെയാണ് ഈ കഥാപ്രസംഗം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ കാഥിക സി. ഫെമി CMC ആണ്. സി. വിനീത, സി. ലിസ്ബത്ത്, സി. ദീപ്‌തി മരിയ, സി. ലിസ ജോർജ് എന്നിവരാണ് സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. സിഎംസി കോതമംഗലം പാവനാത്മ പ്രോവിൻസിലെ അംഗങ്ങളാണ് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.