സി എം സി സന്യാസിനീ സമൂഹത്തിന് പുതിയ മദര്‍ ജനറല്‍

സി എം സി സന്യാസിനീ സമൂഹത്തിന്റെ പുതിയ മദര്‍ ജനറല്‍ ആയി സിസ്റ്റര്‍ ഗ്രേസ് തെരേസ് സി എം സി തിരഞ്ഞെടുക്കപ്പെട്ടു. സി എം സി സന്യാസിനീ സമൂഹത്തിന്റെ വികര്‍ ജനറല്‍ ആയി സേവനം ചെയ്തു വരുകയായിരുന്നു സിസ്റ്റര്‍. ചാലക്കുടി, കുറ്റിക്കാട്, പരേതരായ പൊറായില്‍ ലോനപ്പന്‍ – ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.

സി. പ്രസന്ന, സി. റോസ്മേരി, സി. ആനി തോമസ്‌, സി. നവ്യാ മരിയ, സി. റോസിലിന്‍, സി. അനുപമ മാത്യൂസ്‌ എന്നിവര്‍ കൌണ്‍സിലര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.