വര്‍ദ്ധിച്ചു വരുന്ന വിശ്വാസ സമൂഹത്തിനായി ദൈവാലയം നിർമ്മിച്ചു സലേഷ്യൻ വൈദികർ

വര്‍ദ്ധിച്ചു വരുന്ന വിശ്വാസികളുടെ വിശ്വാസ സംബന്ധമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ദൈവാലയം നിർമ്മിച്ചിരിക്കുകയാണ് സിയറ ലിയോണിലെ ഫ്രീ ടൗണിൽ സലേഷ്യൻ വൈദികർ. പുതിയതായി നിർമ്മിച്ച ദൈവാലയം വിശുദ്ധ അഗസ്റ്റിന്റെ നാമത്തിൽ ഉള്ളതാണ്. പണികൾ ഇനിയും പൂർത്തിയായിട്ടില്ല എങ്കിലും വിശ്വാസികൾക്കായി വിശുദ്ധ കുർബാനയും മറ്റു കൂദാശകളും ഈ ദൈവാലയത്തിൽ വച്ച് പരികർമ്മം ചെയ്യപ്പെടുന്നു.

ഇടവകക്കാരുടെ എണ്ണവും സമൂഹത്തിന്റെ വലുപ്പവും വർദ്ധിച്ചതോടെ, സലേ‌ഷ്യൻ മിഷനറിമാർ ദൈവാലയം പുതുക്കി പണിയുന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. നിലവിലെ കെട്ടിടത്തിൽ ദ്വോർസാർക്ക് കത്തോലിക്കാ സമുദായത്തിലെ 700 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയുകയുള്ളു. എന്നാൽ പുതിയ കെട്ടിടം കൂടുതൽ വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയും. നിലവിൽ സലേഷ്യൻ വൈദികരാണ് ഫ്രീ ടൗണിലെ കത്തോലിക്കരുടെ ഇവയിൽ മിഷൻ പ്രവർത്തനം നടത്തി വരുന്നത്. ഇവരുടെ പ്രവർത്തന ഫലമായി കൂടുതൽ വിശ്വാസികൾ സത്യവിശ്വാസത്തിലേയ്ക്ക് തിരിയുകയും ദൈവാലയത്തിലേയ്ക്ക് എത്തുകയും ചെയ്തു.

2001 മുതൽ എസ്ഡിബി അംഗങ്ങൾ പശ്ചിമാഫ്രിക്കൻ രാജ്യത്ത് സേവനമനുഷ്ഠിക്കുന്നു. കുട്ടികളുടെ ഇടയിൽ സ്തുത്യർഹമായ സേവനമാണ് ഈ സന്യാസ സമൂഹം കാഴ്ചവയ്ക്കുന്നത്. കുട്ടികൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യങ്ങൾ, വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ, കുടുംബങ്ങളുടെ നവീകരണം, കൗൺസിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ ഈ വൈദികർ സേവനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.