ചങ്ങനാശേരി അതിരൂപതയിലെ ആശുപത്രികൾക്ക് പുതിയ അസിസ്റ്റന്റ് ഡയറക്ടറുമാർ ഇന്ന് ചുമതലയേൽക്കും

ചങ്ങനാശ്ശേരി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുടെ ഫിനാൻസ് ആൻ്റ് പർച്ചേസ് അസി. ഡയറക്ടറായി വൈശ്യംഭാഗം ഇടവകാംഗമായ ഫാ. ജോഷി മുപ്പതിൽചിറ ഇന്ന് സ്ഥാനമേൽക്കും. ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ. പൂർത്തിയാക്കിയ അദ്ദേഹം ആലപ്പുഴ സഹൃദയ ആശുപത്രിയിൽ അസിസ്റ്റന്റ് ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.

സഹൃദയ ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടറായി ആയുർ ഇടവകാംഗം ഫാ. ആൻ്റോ പെരുമ്പള്ളിത്തറ ചുമതലയേൽക്കും. ബാംഗ്ലൂർ സെൻ്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.