ഇന്തോനേഷ്യയില്‍ ക്രൈസ്തവര്‍ക്ക് തടവ് ശിക്ഷയില്‍ ഇളവ് പ്രഖ്യാപിച്ചു 

ഇന്തോനേഷ്യയില്‍ ജയില്‍പ്പുള്ളികളായ ഒന്‍പതിനായിരത്തില്‍ അധികം ക്രൈസ്തവര്‍ക്ക് ക്രിസ്തുമസിനോട് അനുബന്ധിച്ച് ശിക്ഷയില്‍ നിന്ന് ഇളവ് പ്രഖ്യാപിച്ചു. ദൈവനിന്ദാ കുറ്റം അടക്കം വിവിധ കേസുകളാല്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 9333 ക്രൈസ്തവർക്കാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്.

അനുഭവിച്ച തടവിന്റെ അടിസ്ഥാനത്തിൽ മുപ്പതു മുതൽ അറുപതു ദിവസം വരെയാണ് ഇളവ് അനുവദിക്കുക. പുതിയ ഉത്തരവ് പ്രകാരം 175 പേര്‍ക്ക് ജയില്‍ മോചനം സാധ്യമാകുമെന്ന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മതനിന്ദാ കുറ്റം ആരോപിച്ച് കഴിഞ്ഞ മെയ് മാസം മുതല്‍ തടവില്‍ കഴിയുന്ന ക്രൈസ്തവ ഗവര്‍ണ്ണര്‍ ബസുക്കി ജഹാജയ്ക്കും പുതിയ നിയമപ്രകാരം ഇളവു ലഭിച്ചു. ആറു മാസത്തോളമായി തടവില്‍ കഴിയുന്നവര്‍ക്ക് 15 ദിവസം ഇളവും ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തോളമായി തടവില്‍ കഴിയുന്നവര്‍ക്ക് ഒരു മാസവും ആറു വര്‍ഷമായി തടവില്‍ കഴിയുന്നവര്‍ക്ക് രണ്ട് മാസവും  ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.