ഹിപ്പോയിലെ വി. അഗസ്റ്റിന്റെ കരുണയുടെ മാതാവിനോടുള്ള പ്രാർത്ഥന

പരിശുദ്ധ കന്യകാമറിയമേ, അമ്മയുടെ പ്രത്യേകമായ കാരുണ്യത്താൽ, വീണുപോയ ഈ ലോകത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നതിന് പ്രത്യേകമാംവിധം നന്ദി പറയുന്നു. ഞങ്ങളുടെ പാപങ്ങളുടെ പരിഹാരമായി ഞങ്ങളുടെ പ്രാർത്ഥനകളും നന്ദിയും സ്വീകരിക്കേണമേ. ഞങ്ങളുടെ പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് എടുക്കപ്പെടുകയും സമാധാനം സ്ഥാപിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുകയും ചെയ്യേണമേ.

പരിശുദ്ധ മറിയമേ, ദുരിതബാധിതരെ അങ്ങ് സഹായിക്കേണമേ. നിരുത്സാഹികളെ അവിടുന്ന് ശക്തിപ്പെടുത്തേണമേ. ദുഃഖിതരെ ആശ്വസിപ്പിക്കേണമേ. അവിടുത്തെ പ്രിയപ്പെട്ടവർക്കായി പ്രാർത്ഥിക്കേണമേ. ദൈവത്തിനായി സമർപ്പിക്കപ്പെട്ട എല്ലാ സ്ത്രീകൾക്കു വേണ്ടിയും മദ്ധ്യസ്ഥത വഹിക്കേണമേ.

പരിശുദ്ധ അമ്മേ, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും അമ്മയുടെ സഹായവും സംരക്ഷണവും അനുഭവപ്പെടാൻ ഇടയാകട്ടെ. ഞങ്ങൾ പ്രവർത്തിക്കുമ്പോഴും വിളിച്ചപേക്ഷിക്കുമ്പോഴും ഞങ്ങളുടെ സഹായത്തിന് എത്തേണമേ. ലോകത്തിന്റെ വിമോചകനെ ഉദരത്തിൽ വഹിച്ച അമ്മേ, അവിടുത്തെ ദൈവജനത്തിനു വേണ്ടി നിരന്തരം പ്രാർത്ഥിക്കുന്നത് അമ്മയുടെ നിരന്തരമായ ഒരു പ്രത്യേക പരിഗണനയിൽ വയ്ക്കേണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.