ലത്തീൻ: മെയ് 09 വ്യാഴം, യോഹ. 16: 16-20 ക്രിസ്തുവിന്റെ സ്നേഹം

ഉത്ഥിതനായ ക്രിസ്തു, തന്റെ വിടവാങ്ങലിനെക്കുറിച്ച് ശിഷ്യരെ പഠിപ്പിക്കുന്നു. “അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും” എന്ന ക്രിസ്തുവചനം ശിഷ്യരെ അസ്വസ്ഥരാക്കുകയാണ്. എന്നാൽ ക്രിസ്തു അവരെ പഠിപ്പിക്കുന്നത്, ജീവിതത്തിൽ അവർ അനുഭവിക്കാൻപോകുന്ന ക്ലേശങ്ങളെയും ഏകാന്തതകളെയും കുറിച്ചാണ്. എങ്കിലും വൈത്തിന്റെ സ്നേഹം എപ്പോഴും കൂടെയുണ്ടാകുമെന്ന ക്രിസ്തുവിന്റെ ഉറപ്പ് ശിഷ്യർക്കു ബലമേകുന്നു.

ജീവിതത്തിൽ ഒരുപാട് ക്ലേശങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്നവരാണ് നമ്മൾ. എന്നാൽ ക്രിസ്തുവിന്റെ സ്നേഹമാണ് നമ്മെ നയിക്കുന്നത്. ആ സ്നേഹമാണല്ലോ എന്നും ദിവ്യകാരുണ്യമായി നമ്മിൽ വസിക്കുന്നത്. ആ ദൈവസ്നേഹമായിരിക്കട്ടെ നമ്മുടെ ശക്തി.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.