അമ്മ വിചാരങ്ങൾ: 02

മറിയത്തേക്കാൾ വിശുദ്ധിയുള്ള ഒരു സൃഷ്ടിയെ ലോകത്തിനു നൽകാൻ ദൈവത്തിന് കഴിയുമായിരുന്നില്ല. 17-18 നൂറ്റാണ്ടുകളിലായി (1676- 1751) ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസിസ്കൻ സന്യാസിയും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പോർട്ട് മൗറീസിലെ വി. ലിയോനാർഡ് (Leonard of Port Maurice) മറിയത്തെ ദൈവത്തിന്റെ  അതുല്യസൃഷ്ടിയായി അവതരിപ്പിക്കുന്നു.

ഒന്നിനൊന്ന് ശ്രേഷ്ഠമായ അനന്തകോടി സൂര്യനുകളെ, ഒന്നിനൊന്ന് മഹത്തരമായ അനന്തകോടി ലോകങ്ങളെ, ഒന്നിനൊന്ന് പരിശുദ്ധരായ അനേകം കോടി മാലാഖമാരെ ദൈവത്തിന് സൃഷ്ടിക്കാൻ കഴിയുമായിരുന്നു. എന്നാൽ ദൈവപുത്രന്റെ അമ്മയേക്കാൾ കൂടുതൽ പരിശുദ്ധയും ആകർഷകയും കൃപ നിറഞ്ഞവളുമായ ഒരാളെ സൃഷ്ടിക്കാൻ അവന് കഴിയുമായിരുന്നില്ല. മറിയത്തെ അവന്റെ അമ്മയാക്കുന്നതിന് അവന്റെ സർവ്വശക്തിയുടെ ഭണ്ഡാരത്തിൽ നിന്ന് അവനു നൽകാൻ കഴിയുന്നതെല്ലാം സൗന്ദര്യവും നന്മയും വിശുദ്ധിയും പവിത്രതയുമെല്ലാം അവൻ അവൾക്കു കൊടുത്തു.

പ്രാർത്ഥിക്കാം

പരിശുദ്ധ കന്യകാമറിയമേ, ദൈവമാതാവായ നീ ഭൂമിയിൽ നിന്നു സ്വർഗ്ഗം തിരഞ്ഞെടുത്ത അതിവിശിഷ്ട സൃഷ്ടിയാണല്ലോ. നിന്റെ തിരുക്കുമാരന്റെ രക്ഷാകരമാർഗ്ഗങ്ങൾ അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.