മോൺസിഞ്ഞോർ മാത്യു വെള്ളാങ്കൽ അന്തരിച്ചു

കോതമംഗലം രൂപതയിലെ മുതിർന്ന വൈദികനും മുൻ വികാരി ജനറാളുമായ മോൺ. മാത്യു വെള്ളാങ്കൽ (96) അന്തരിച്ചു. ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയും ധ്യാനഗുരുവും വൈദിക പരിശീലകനുമായിരുന്നു. മൃതദേഹം നാളെ വൈകുന്നേരം 4.30 -ന് സഹോദരപുത്രൻ പോൾ വെള്ളാങ്കലിന്റെ ഭവനത്തിലെത്തിക്കും. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടിലാരംഭിക്കും. ശുശ്രൂഷയുടെ തുടർന്നുള്ള ഭാഗം ഉച്ചകഴിഞ്ഞു രണ്ടിന് സ്വന്തം ഇടവകയായ രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും.

1925 ജനുവരി 15 -നാണ് ജനനം. 1952 ഡിസംബർ 21 -ന് പൗരോഹിത്യം സ്വീകരിച്ചു. അവി ഭക്ത എറണാകുളം-അങ്കമാലി അതിരൂപതയിലെ പറവൂർ പള്ളിയിൽ അസിസ്റ്റന്റ് വി കാരിയും കോതമംഗലം രൂപതയിലെ പുറപ്പുഴ മേക്കടമ്പ്, മാറാടി, മൂവാറ്റുപുഴ, മാനന്ത വാടി രൂപതയിലെ കെല്ലൂർ, അഞ്ചുകുന്ന് എന്നീ പള്ളികളിൽ വികാരിയുമായിരുന്നു. വിൻസെന്റ് ഡി പോൾ സഖ്യത്തിന്റെ അഖിലേന്ത്യാ ചാപ്ലൈനായി അഞ്ചുവർഷം സേവനം ചെയ്തു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നു സാമൂഹ്യ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.

മൂവാറ്റുപുഴ നിർമല കോളജിൽ സുറിയാനി അധ്യാപകനും ഹോസ്റ്റൽ വാർഡനുമായി രിക്കെ കോതമംഗലം രൂപതയുടെ രണ്ടാമത്തെ വികാരി ജനറാളായി 1964 -ൽ നിയമിതനായി. 13 വർഷം ഈ സ്ഥാനത്ത് തുടർന്ന അദ്ദേഹം ഹൈറേഞ്ചിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. രൂപത മൈനർ സെമിനാരി അധ്യാപകൻ, ജുഡീഷൽ വികാരി എന്നീ നിലകളിലും ഇക്കാലത്ത് പ്രവർത്തിച്ചിട്ടുണ്ട്.

1977 -ൽ മോൺസിഞ്ഞോർ പദവി ലഭിച്ചു. തുടർന്ന് 1990 വരെ കോട്ടയം വടവാതൂർ സെമിനാരിയിൽ അധ്യാപകനായി. എട്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുറപ്പുഴ, മേക്കടമ്പ്, കെല്ലൂർ, അഞ്ചുകുന്ന് എന്നീ പള്ളികൾ മോൺ. വെള്ളാങ്കൽ വികാരിയായിരുന്ന കാല ത്ത് നിർമിച്ചവയാണ്. 2000ത്തിൽ സജീവ അജപാലന ശുശ്രൂഷയിൽനിന്നു വിരമിച്ചശേഷം മുതലക്കോടം സാൻജോ ഭവനിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.