സ്‌നേഹംകൊണ്ടാണ് പിടിച്ചു നിൽക്കുന്നത്, ജീവകാരുണ്യ പ്രവർത്തനം തുടരും: മിഷനറീസ് ഓഫ് ചാരിറ്റി

അനാഥാലയങ്ങളുടെയും ആശുപത്രികളുടെയും പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്ന് മിഷനറീസ് ഓഫ് ചാരിറ്റി അധികൃതർ അറിയിച്ചു. വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിന് ഓഡിറ്റർമാരുമായും വിദഗ്ധരുമായും ചർച്ച നടക്കുന്നു.

രാജ്യത്തെ ജനങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് പിടിച്ചു നിൽക്കുന്നത്. ആരോരുമില്ലാത്തവരെയും രോഗികളെയും വയോധികരെയും പരിചരിക്കുന്നത് പതിവുപോലെ തുടരും. മിഷനറീസ് ഓഫ് ചാരിറ്റി ചെലവഴിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും രാജ്യത്തിനകത്ത് നിന്നുതന്നെയാണ് ലഭിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.