സീറോ മലബാർ സഭയുടെ മിഷൻ വാരാചരണം ജനുവരി ആറു മുതൽ 12 വരെ

സഭ, രൂപത, ഇടവക തലങ്ങളില്‍ വിവിധ പരിപാടികളുമായി സീറോ മലബാര്‍ സഭയുടെ മിഷന്‍ വാരാചരണം ആറു മുതല്‍ 12 വരെ നടക്കും. ആറിനു ദീപം തെളിച്ച് പ്രേഷിത വാരാചരണത്തിനു തുടക്കം കുറിച്ചു പ്രതിജ്ഞയെടുക്കും.

മിഷന്‍ രൂപതകളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കല്‍, മിഷന്‍ രൂപതയെ ദത്തെടുത്തു പ്രാര്‍ത്ഥന, ഇടവകയില്‍നിന്നുള്ള മിഷണറിമാരെ പരിചയപ്പെടല്‍, മിഷന്‍ കളക്ഷന്‍, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങളുടെ പഠനം, മിഷണറിമാര്‍ക്കുവേണ്ടി ജപമാല എന്നിവ പ്രേഷിത വാരാചരണത്തിന്റെ ഭാഗമായി നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാര്‍ മിഷന്‍ (എസ്എംഎംഎം) ആണ് പ്രേഷിതവാരാചരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.