മരിക്കുന്ന നാള്‍ വരെ ഞാന്‍ ഈ പാവങ്ങള്‍ക്കൊപ്പം: ധീരയായ ഒരു സന്യാസിനി ക്രിസ്തുവിനെ നല്‍കുന്ന വ്യത്യസ്ത വഴികള്‍

സി. സൗമ്യ DSHJ

കഴിഞ്ഞ 33 വർഷമായി ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളിൽ മിഷനറിയായി സേവനം ചെയ്യുകയാണ് സി. പ്രിസ്റ്റീന എന്ന സമർപ്പിത. ഇവരെക്കുറിച്ച് നമ്മളാരും അധികം കേൾക്കാൻ ഇടയില്ല. വാർത്തകൾ സൃഷ്ടിക്കാനല്ല ക്ലൂണി സഭാംഗമായ 72 വയസുള്ള ഈ അമ്മ തന്റെ ശുശ്രൂഷകൾ ചെയ്യുന്നത്. മറിച്ച്, ക്രിസ്തുവിന്റെ ഹൃദയത്തിൽ ഇടം പിടിക്കാനും പാവപ്പെട്ടവരെ സഹായിക്കാനും ആണ്. സുവിശേഷം പ്രഘോഷിച്ചുകൊണ്ട് മരിക്കാൻ ആഗ്രഹിക്കുന്ന ഈ സന്യാസിനിയുടെ വേറിട്ട മിഷൻ അനുഭവങ്ങളെ വായിച്ചറിയാം.

മദർ തെരേസായെപ്പോലെ ആകുവാൻ സന്യാസ ജീവിതത്തിലേക്ക്  

സത്യദീപത്തിൽ വന്ന മദർ തെരേസായുടെ ജീവചരിത്രം വായിച്ച്, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് സി. പ്രിസ്റ്റീന ഒരു സന്യാസിനിയാകുവാൻ തീരുമാനിച്ചത്. പാവപ്പെട്ടവരെ ശുശ്രൂഷിക്കുക . അതായിരുന്നു സിസ്റ്ററിന്റെ ഉള്ളിൽ പ്രചോദനമായി നിലകൊണ്ടത്. അങ്ങനെ പതിനഞ്ചാം വയസിൽ ക്ലൂണി സഭയിൽ സിസ്റ്റർ ചേർന്നു. സിസ്റ്റർ ആയശേഷം ഉടനെ  അധികാരികളോട് തുറന്ന് പറഞ്ഞു, പാവപ്പെട്ടവരെ ശുശ്രൂഷിക്കുകയാണ് തന്റെ ആഗ്രഹമെന്ന്. എന്നാൽ, ആ ചെറു പ്രായത്തിൽ അധികാരികൾ സി. പ്രിസ്റ്റീനയെ അത്യാവശ്യ വിദ്യാഭ്യാസം നൽകുന്നതിനായി അയച്ചു. പിന്നീട് ടീച്ചറാക്കി. അങ്ങനെ ക്ലൂണി സഭയുടെ തന്നെ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായി. എന്നാൽ, സിസ്റ്ററിന്റെ മനസ്സിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കുക എന്ന വലിയ ആഗ്രഹം ഒളിമങ്ങാതെ കിടന്നു.

അങ്ങനെ 25 വർഷത്തിന് ശേഷം വീണ്ടും സിസ്റ്റർ തന്റെ ആഗ്രഹം അധികാരികളെ അറിയിച്ചു. ആന്ധ്രാ പ്രദേശിലെ ഒരു സ്‌കൂളിലേക്ക് അധികാരികൾ സിസ്റ്ററിനെ അയച്ചു. ആകെ 116 കുട്ടികൾ മാത്രമുള്ള ഒരു സ്‌കൂൾ. അവിടെയുള്ള ഒരേയൊരു ടീച്ചർ സി. പ്രിസ്റ്റീന മാത്രമായിരുന്നു. വിശ്വാസ പരിശീലനം, ഇടവക പ്രവർത്തനം എല്ലാത്തിനും സിസ്റ്റർ ആരംഭം കുറിച്ചു. അവിടെയുള്ള ഗ്രാമങ്ങളിൽ കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥ. കിലോമീറ്ററുകൾ താണ്ടിയാണ് ആളുകൾ വെള്ളം കൊണ്ടു വന്നിരുന്നത്. ഈ ഒരു അവസ്ഥയ്ക്ക് പരിഹാരമായി ആ പ്രദേശത്ത് കനാൽ നിർമ്മിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സിസ്റ്ററിലൂടെ ആരംഭം കുറിച്ചു. അവിടെയുള്ള പാവപ്പെട്ട കുട്ടികളെ പഠിപ്പിച്ചുകൊണ്ട് ഏഴ് വർഷം സിസ്റ്റർ അവിടെയായിരുന്നു. പഠിപ്പിച്ച കുട്ടികളെല്ലാം ഇന്ന് ഉന്നത ജോലി നേടിയതിൽ ഈ അമ്മയ്ക്ക് ഉള്ളത് തികഞ്ഞ അഭിമാനമാണ്. ‘എന്റെ പിള്ളേർ…’ എന്നാണവരെ വിശേഷിപ്പിക്കുന്നത് തന്നെ. ഇന്നവർ കേന്ദ്ര ഗവണ്മെന്റ് ജോലിക്കാരും ഡോക്ടർമാരും എഞ്ചനീയർമാരും ഒക്കെയാണ്.

എയ്‌ഡഡ്‌ സ്‌കൂളിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ശമ്പളത്തിൽ പകുതി തന്റെ പിള്ളേർക്കായി മാറ്റി വെയ്ക്കാൻ സി. പ്രിസ്റ്റീന തന്റെ അധികാരികളിൽ നിന്നും അനുവാദവും വാങ്ങി. വളരെയേറെ പാവപ്പെട്ട സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ആ കുട്ടികളെ സ്വന്തം മക്കളെപ്പോലെ നോക്കാതിരിക്കാൻ ഈ സമർപ്പിതയ്ക്ക് ആകുമായിരുന്നില്ല. ആ പാവപ്പെട്ട കുഞ്ഞുങ്ങളെ ദൂരെ സ്ഥലങ്ങളിൽ വിട്ട് നല്ല വിദ്യാഭ്യാസം നൽകി. അങ്ങനെ ഏഴ് വർഷത്തെ സേവനങ്ങൾക്ക് ശേഷം വേറൊരു വില്ലേജിലേക്ക് സിസ്റ്റർ പോയി. കാരണം, അവിടെയും വിദ്യാഭ്യാസം ഇല്ലാത്ത അനേകം കുട്ടികൾ ഈ സമർപ്പിതയെ കാത്തിരിപ്പുണ്ടായിരുന്നു.

അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികൾക്ക് അത്താണിയായി ഒരമ്മ

വളരെ പാവപ്പെട്ട ഗ്രാമ പ്രദേശങ്ങളാണ് ഈ സിസ്റ്റർ തന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്തത്. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഇവിടുത്തെ പാവപ്പെട്ടവര്‍ ജോലിക്കായി നൂറും നൂറ്റമ്പതും കിലോമീറ്ററുകൾ താണ്ടിയാണ് പോകുന്നത്. ജീവിക്കാൻ വേണ്ടിയുള്ള അവരുടെ തത്രപ്പാടിൽ കുട്ടികൾ വീട്ടിലായിരിക്കും. മാതാപിതാക്കൾ ജോലിക്കായി പോയാൽ കുട്ടികൾ അലഞ്ഞു തിരിഞ്ഞു നടക്കും. അങ്ങനെയുള്ള ഈ കുട്ടികളെ ഒന്നിച്ചുകൂട്ടി വിദ്യാഭ്യാസം കൊടുക്കാനാണ് ഈ സിസ്റ്റർ ശ്രമിച്ചത്. മാസത്തിൽ ഒരുപ്രവശ്യമൊക്കെയാണ് മാതാപിതാക്കൾ വീട്ടിൽ വരുന്നത്. ഈയൊരു സാഹചര്യത്തിൽ, സ്‌കൂളിൽ തന്നെ അവർക്ക് ഈ സിസ്റ്റർ താമസസൗകര്യവും ഒരുക്കി.

പകൽ ക്ലാസ് റൂമും രാത്രി വീടുമാക്കിയ സ്‌കൂൾ  

ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളംകൊണ്ട് ഡ്രെസ്, പുസ്തകം, ഭക്ഷണം ഇവയെല്ലാം അവർക്കായി ഈ സിസ്റ്റർ ഒരുക്കി. ആ സ്‌കൂളിൽ പകൽ ഓരോ വിഷയവും മാറി മാറി ഈ സിസ്റ്റർ എടുത്തു. എന്നാൽ, ഇവർക്ക് രാത്രി തങ്ങാൻ ഇടമില്ലെന്ന് മനസിലാക്കി അവരെ രാത്രി ക്ലാസിന്റെ ഒരു ഭാഗത്ത് താമസിപ്പിച്ചു. തന്റെ പിള്ളേർക്ക് കൂട്ടായി ഈ സിസ്റ്ററമ്മയും അവരോടൊപ്പം ഉറങ്ങി. രാവിലെ സിസ്റ്റർ തന്നെ കുട്ടികൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്തു. വീണ്ടും ക്ലാസ് തുടങ്ങും. ഉച്ച ഭക്ഷണം സർക്കാർ നൽകും. രാത്രിയിൽ ക്ലൂണി സഭയിൽ നിന്നുള്ള സഹായം കൊണ്ട് ഈ കുട്ടികൾക്കായി സിസ്റ്റർ ഭക്ഷണം പാചകം ചെയ്ത് നൽകും.

വില്ലേജുകളിൽ ഈശോയെ പങ്കുവെയ്ക്കാൻ

അവിടം കൊണ്ട് തീർന്നില്ല ഈ സമർപ്പിതയുടെ ഒരു ദിവസത്തെ അധ്വാനം. വൈകുന്നേര സമയങ്ങളിൽ വില്ലേജുകളിൽ കയറിയിറങ്ങി അമ്മ ഈശോയെ പങ്കുവെച്ച് കൊടുക്കും. അങ്ങനെ തന്റെ സംസാരത്തിലൂടെ മാത്രമല്ല, പ്രവർത്തിയിലൂടെയും ഈശോയ്ക്ക് സാക്ഷ്യം വഹിക്കുവാൻ ഈ സമർപ്പിത മുന്നിട്ടിറങ്ങുന്നു. ഇടവക പ്രവർത്തനങ്ങളിലും സജീവമാണ് സിസ്റ്റർ.

ഇപ്പോൾ അധ്യാപന ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകുവാൻ ഈ സന്യാസിനി തയ്യാറല്ല. വില്ലേജുകളിൽ പാവപ്പെട്ടവരോടൊപ്പം അവരിൽ ഒരാളായിക്കൊണ്ട് ലളിതമായ ജീവിതം നയിക്കുന്നു. നടക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ വടികുത്തിയാണ് നടക്കുന്നതെങ്കിലും തന്റെ 72 -ആം വയസിലും ഈ അമ്മയ്ക്ക് വിശ്രമമില്ല. ഇന്നും വിശ്രമമില്ലാതെ തുടരുന്നു ഈ ശുശ്രൂഷ.

സമർപ്പിത ജീവിതത്തിൽ ഞാൻ സംതൃപ്‌ത

“എയ്ഡഡ് സ്‌കൂളിൽ പഠിപ്പിച്ചതിനേക്കാൾ ഒരു നൂറ് മടങ്ങു സംതൃപ്തി ഈ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുമ്പോൾ ഞാൻ അനുഭവിക്കുന്നു. ആന്ധ്രാ മിഷനിലേക്ക് വരുമ്പോൾ ഭാഷ ഒട്ടും വശമില്ല. എന്നാൽ പരീക്ഷയ്ക്ക് നല്ല മാർക്ക് തന്ന് ദൈവം അനുഗ്രഹിച്ചു. ഇവിടുത്തെ ജനങ്ങൾ വളരെയധികം സ്നേഹമുള്ളവർ ആണ്.  മരിക്കുന്നത് വരെ പാവപ്പെട്ടവരോടൊപ്പം ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സുവിശേഷം പ്രസംഗിച്ചുകൊണ്ട് മരിക്കണമെന്നുള്ളതാണ് എന്റെ ആഗ്രഹം,” – തീക്ഷ്ണമതിയായ ഈ മിഷനറി പറയുന്നു.

“ഈശോയുടെ കൃപ മാത്രമാണ് എനിക്കുള്ളത്” – സിസ്റ്റർ സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു. നടക്കാൻ ബുദ്ധിമുട്ടുള്ള സിസ്റ്റർ വടിയും കുത്തിപ്പിടിച്ച് ഗ്രാമങ്ങളിൽ കയറിയിറങ്ങി ഇന്നും കുട്ടികളെ പഠിപ്പിക്കുന്നു. മരണംവരെ ഈ പാവങ്ങൾക്ക് വേണ്ടി ശുശ്രൂഷ ചെയ്യുക എന്നത് മാത്രമാണ് ഈ വലിയ മിഷനറിയുടെ ആഗ്രഹം.

സി. സൗമ്യ DSHJ

12 COMMENTS

  1. I thank God for the gift of Sr. PRISTINA and her inspiring life May many more be inspired to support the poor and needy
    Thanks to Sr. Soumya for the good work.
    Sr. Laisa SJC.

  2. Iam one of the younger brother of SR presteena.she the forth one and Iam the 8th one in our home, we are total 9 children.in our family.The truth is that one who is knowing Christ,or live as christ.You can decide what is she in your experiences

    • Very proud of and inspired by our Sr.Pristina’s life and mission. I belong to her Congregation but in a different Once. Thank you Sr.Sowmya for your write up on her – Sr. Alice SJC , Karnataka

    • Very proud of and inspired by our Sr.Pristina’s life and mission. I belong to her Congregation but in a different Province. Thank you Sr.Sowmya for your write up on her – Sr. Alice SJC , Karnataka

  3. Truly inspiring.Your commitment to this mission is second to none.Let the whole world come to know your marvellous sacrifice .May abundant blessings be bestowed upon you. Appreciation to Sr.Soumya

  4. Great women,who acquired greatness through fidelity and commitment to the call she received, staying close to the ONE who said “come follow me”. May your living witness inspire many more….dear sr. Preston’s. May you enjoy good health and long life,sr. Brigit.sjc

  5. I am proud of you Sr. Pristina and thank God for giving the inspiration and energy to carry out God”s plan. I support you with my prayers. Sr.Dympns SJ C

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.