ദൈവത്തിന്റെ അത്ഭുതങ്ങൾക്കായി നമ്മെത്തന്നെ സ്വയം സമർപ്പിക്കാം: മാർപാപ്പ

ദൈവത്തിന്റെ അത്ഭുതങ്ങൾക്കായി നമ്മെത്തന്നെ സമർപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഞായറാഴ്ചത്തെ ഏഞ്ചലസ് പ്രാർത്ഥനയ്ക്കിടെ മാർപാപ്പ പറഞ്ഞത്. വിശുദ്ധ മർക്കോസിന്റെ സുവിശേഷ ഭാഗം ചിന്താവിഷയമാക്കിക്കൊണ്ടായിരുന്നു അത്.

ആത്മീയ സ്വാതന്ത്യം

യേശുവിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കിയ വ്യക്തിയെ വിലക്കിയ ശിഷ്യന്മാർക്ക് യേശു ചില കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നുണ്ട്. എനിക്കെതിരല്ലാത്തവൻ എന്നോടുകൂടെയാണെന്നാണ് യേശു പറയുന്നത്.

കാരണം ദൈവാത്മാവിന്റെ പ്രവർത്തികൾ ആരിലൂടെയാണ് ഉണ്ടാവുന്നതെന്നത് മുൻകൂട്ടി വിലയിരുത്താൻ സാധിക്കില്ല. അതിന് പരിധിവയ്ക്കാനും കഴിയില്ല. യേശു പഠിപ്പിച്ചു. ആത്മീയ സ്വാതന്ത്രമെന്താണെന്നും സ്വന്തം മനോഭാവങ്ങളിലൂടെ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നു. നമ്മോടുകൂടെയല്ലാത്തവനെ തള്ളിക്കളയുന്നത് ക്രൈസ്തവ വിശ്വാസത്തിന് യോജിച്ചതുമല്ല.

നമ്മോടുകൂടെയല്ലാത്തവനെ തള്ളിക്കളയുമ്പോൾ അവൻ ചെയ്യുന്ന നന്മകളെയും നാം അവഗണിച്ചു തുടങ്ങും. അതോടെ അത് ശത്രുതയ്ക്ക് വഴിമാറും. ആരിലൂടെയാണ് പ്രകടമാകുന്നതെങ്കിലും യേശു പഠിപ്പിച്ചതുപോലെ ദൈവാത്മാവിന്റെ പ്രവർത്തികളെ തിരിച്ചറിയാനും മനസിലാക്കാനും സാധിക്കുക എന്നതാണ് പ്രധാനം. മാർപാപ്പ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.