ന്യൂനപക്ഷ സ്‌കോളർഷിപ്പ്: അപ്പീൽ പിൻവലിക്കണം എന്ന് കത്തോലിക്കാ കോൺഗ്രസ്

കേരളത്തിൽ ന്യൂനപക്ഷ സ്കോളർഷിപ് ആനുകൂല്യങ്ങളുടെ 80:20 എന്ന വിതരണാനുപാതം നീതിരഹിതമാണെന്ന കണ്ടെത്തുകയും ഇതു നിർത്തലാക്കിയ ഹൈക്കോടതി വിധിക്കെതിരേ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത് അനുചിതവും സർക്കാരിന്റെ മതേതര മുഖത്തിനേറ്റ കളങ്കവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ന്യൂനപക്ഷ വിതരണാനുപാതം തെറ്റാണെന്നറിഞ്ഞിട്ടും ഒരു വിഭാഗത്തിനു വേണ്ടി മാത്രം സർക്കാർ നിലകൊള്ളുന്നത് തികച്ചും പ്രതിഷേധാർഹമാണ് എന്നും സമിതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധി മാനിക്കാൻ സർക്കാർ തയാറാകാത്തത് ക്രൈസ്തവ വിഭാഗത്തോടുള്ള കടുത്ത വിവേചനമാണ്. കോടതി വിധി മാനിക്കാൻ തയാറാകുകയും, കോടതി വിധിക്കനുസരിച്ചുള്ള നീതിപൂർവമായ നിയമനിർമാണവുമാണ് നടക്കേണ്ടത്. വിധി കാലതാമസം കൂടാതെ നടപ്പാക്കാനാണ് തയാറാകേണ്ടത്. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങൾക്കും ജനാധിപത്യ രീതിയിലുള്ള സമരമുറകൾക്കും കേരളമൊട്ടാകെ കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകുമെന്നും യോഗം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.