80:20 അനുപാതം: റിവ്യൂ ഹര്‍ജി തള്ളി ഹൈക്കോടതി

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പും മറ്റു ക്ഷേമപദ്ധതികളും അനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളി. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്റെ കേരള സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ സാദത്ത് നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

സ്കോളർഷിപ്പുകളും മറ്റും അനുവദിക്കുമ്പോൾ 80:20 അനുപാതം റദ്ദാക്കണമെന്നും അന്‍വര്‍ സാദത്ത് നല്‍കിയ റിവ്യൂ ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജിയാണ് കോടതി തള്ളിയത്. നേരത്തേയുണ്ടായിരുന്ന 80:20 അനുപാതത്തിനെതിരായ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം മുസ്ലിം വിദ്യാർത്ഥികൾക്ക് 59.05 %, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 40.87 % സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിധത്തില്‍ ക്രമീകരണം വരുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.