വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ: പാവപ്പെട്ടവരുടെമേൽ ഒരു സങ്കീർത്തനം പോലെ പെയ്തിറങ്ങിയ അനുഗ്രഹം

പാവപ്പെട്ടവരുടെമേൽ ഒരു സങ്കീർത്തനംപോലെ പെയ്തിറങ്ങിയ അനുഗ്രഹ വർഷമായിരുന്നു വാഴ്ത്തപ്പെട്ട കുഞ്ഞച്ചനെന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിന്റെ സമാപന ദിവസമായ ഇന്നലെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ നടന്ന റാസാ കുർബാനമധ്യേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ദളിതരെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാൻ ദൈവം മോശയെ പോലെ അയച്ച വ്യക്തിയാണ് കുഞ്ഞച്ചൻ. സാഹോദര്യത്തിന്റെ വാതിലുകൾ അവർക്കു മുന്നിൽ തുറക്കുവാനും ദൈവാലയത്തിന്റെ അൾത്താരയ്ക്കു മുമ്പിൽ അവരെ കൊണ്ടുവരുവാനും അദ്ദേഹത്തിന് കഴിഞ്ഞു എന്ന് സഹായമെത്രാൻ അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.