ലീജിയണ്‍ ഓഫ് മേരി പ്രതിനിധി സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതയിലെ മരിയന്‍ അത്മായ ഭക്തസംഘടനയായ ലീജിയണ്‍ ഓഫ് മേരിയുടെ യൂണിറ്റ് ഭാരവാഹികളുടെ വാര്‍ഷികസംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്  ഉദ്ഘാടനം ചെയ്തു.

ലീജിയന്‍ ഓഫ് മേരി അതിരൂപത ചാപ്ലെയിന്‍ ഫാ. ജോസ് കുറുപ്പന്തറയില്‍, ഫാ. ജീസ് ഐക്കര, സിസ്റ്റര്‍ ജോസ്‌ലെറ്റ് എസ്.ജെ.സി, പ്രസിന്റ് ലതാ മാക്കീല്‍, വൈസ് പ്രസിഡന്റ് ബ്രദര്‍ ജയിംസ് പി തോമസ് പെരുമ്പളത്ത്, സെക്രട്ടറി ഷാജിമോള്‍ സൈമണ്‍ കലയത്തുമ്മൂട്ടില്‍, ട്രഷറര്‍ രാജി ജോസഫ് നെല്ലാനിക്കോട്ട്, ജോയിന്റ് സെക്രട്ടറി ആലിസ് മാത്യു പെരുംകണ്ണാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് സംഗമത്തിനു തുടക്കമായത്. ഫാ. ജോസ് കുറുപ്പന്തറയില്‍, ഫാ. ജീസ് ഐക്കര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

അന്‍പതോളം പ്രസിദീയങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഫാ. ജോസ് കുറുപ്പന്തറയില്‍,ചാപ്ലെയിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.