ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി മെഡിക്കൽ കിറ്റുകൾ ലഭ്യമാക്കി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമതലത്തിൽ പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്സ് അംഗങ്ങൾക്കായി ലഭ്യമാക്കുന്ന മെഡിക്കൽ കിറ്റ് വിതരണത്തിന് തുടക്കമായി. ജിഡിഎസിന്റെ നേതൃത്വത്തിൽ ഗ്രാമതലങ്ങളിൽ  തെരഞ്ഞെടുത്ത് പരിശീലനം നൽകിയതിന്റെ തുടർച്ചയായിട്ടാണ് റാപ്പിഡ് റെസ്പോൺസ് ഫോഴ്‌സിന് ഈ കിറ്റ് ലഭ്യമാക്കിയത്.

പദ്ധതിയുടെ ഉദ്ഘാടനം ഹൈറേഞ്ചിൽ സേവനം ചെയ്യുന്ന കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റർ ജിജി വെളിഞ്ചായിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, സിസ്റ്റർ മോളി, പ്രൊജക്റ്റ്‌ ഓഫീസർ സിറിയക് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

പൾസ് ഓക്സി മീറ്റർ, തെർമൽ സ്കാനർ, സാനിറ്റൈസർ, എൻ-95 മാസ്ക്, സർജിക്കൽ മാസ്ക്, പിപിഇ കിറ്റ്, ഫേസ് ഷിൽഡ്, ഗ്ലുക്കോ മീറ്റർ, സ്ട്രിപ്പ്, ബി പി അപ്പാരറ്റസ്, എപ്രൻ, ഗ്ലൗവ്സ്, സ്റ്റീമർ എന്നിവ അടങ്ങുന്ന മെഡിക്കൽ കിറ്റുകളാണ് ഓരോ ഗ്രാമത്തിലും ടാസ്ക് ഫോഴ്‌സിനായി ലഭ്യമാക്കുന്നതെന്ന് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.