കർദിനാൾ ന്യൂമാനും മറിയം ത്രേസ്യയും വിശുദ്ധ പദവിയിലേക്ക്

ഹോളിഫാമിലി സന്യാസിനീ സമൂഹ സ്ഥാപകയായ മറിയം ത്രേസ്യയും ഇംഗ്ലണ്ടിലെ കർദിനാൾ ജോൺ ന്യൂമാനും വിശുദ്ധ പദവിയിലേക്ക്. ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ഡിക്രികൾ പുറപ്പെടുവിക്കാൻ നാമകരണത്തിനായുള്ള തിരുസംഘത്തെ പാപ്പാ ചുമതലപ്പെടുത്തി. നാമകരണ തിയതി പിന്നീട് പ്രഖ്യാപിക്കും.

തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്റ്റ് ക​ർ​ദി​നാ​ൾ ആ​ഞ്ച​ലോ ബെ​ച്ചി​യു ചൊ​വ്വാ​ഴ്ച ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ഈ ​നി​ർ​ദേ​ശം ന​ല്ക​പ്പെ​ട്ട​ത്. ഇ​തോ​ടൊ​പ്പം ഹം​ഗ​റി​യി​ൽ ക​മ്യൂ​ണി​സ്റ്റ് ത​ട​വ​റ​യി​ൽ ദീ​ർ​ഘ​കാ​ലം ക​ഴി​ഞ്ഞ ക​ർ​ദി​നാ​ൾ ജോ​സ​ഫ് മി​ൻ​സെ​ന്തി​ അടക്കം അ ഞ്ച് പേരെ ധ​ന്യ​രായി പ്ര​ഖ്യാ​പി​ക്കു​ന്ന ഡി​ക്രി​യും പു​റ​പ്പെ​ടു​വി​ക്കും. ഇ​ക്വ​ഡോ​റി​ലെ ഒ​രു ര​ക്‌​ത​സാ​ക്ഷി​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​നാ​യും പ്ര​ഖ്യാ​പി​ക്കും. ഹം​ഗ​റി​യി​ൽ എ​സ്റ്റ​ർ​ഗോ​മി​ൽ ആ​ർ​ച്ച് ബി​ഷ​പ് ആ​യി​രു​ന്ന ക​ർ​ദി​നാ​ൾ മി​ൻ​സെ​ന്തി (1842-1975) അ​ന്ത്യ​കാ​ല​ത്ത് ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ലാ​യി​രു​ന്നു.

ച​ർ​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ വൈ​ദി​ക​നാ​യ​ശേ​ഷം മ​ധ്യ​പ്രാ​യ​ത്തി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ചേ​ർ​ന്ന ക​ർ​ദി​നാ​ൾ ന്യൂ​മാ​ൻ (1801-1890) പ്ര​ഭാ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. ലീ​ഡ് കൈ​ൻ​ഡ്‌​ലി ലൈ​റ്റ് എ​ന്ന വി​ശ്രു​ത പ്രാ​ർ​ഥ​നാ​ഗാ​നം ര​ചി​ച്ച അ​ദ്ദേ​ഹം ആ​രം​ഭി​ച്ച​താ​ണ് ഓ​റ​ട്ട​റി ഓ​ഫ് സെ​ന്‍റ് ഫി​ലി​പ്പ് നേ​രി. ല​ണ്ട​നി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം ബ​ർ​മി​ങ്ങാ​മി​ലെ എ​ഗ്ബാ​സ്റ്റ​ണി​ലാ​ണ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന​ത്. വൈ​ദി​ക പ​ദ​വി​യി​ൽ നി​ന്ന് നേ​രെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​യാ​ളാ​ണു ന്യൂ​മാ​ൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.