മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം

ആഗോളതലത്തിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകൾ വെളിപ്പെടുത്തി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) റിപ്പോർട്ട്. വിവിധ കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിവർഷം പുറത്തിറങ്ങുന്ന ഈ റിപ്പോർട്ട് ഇത്തവണ മെയ് ഒന്നാം തീയതിയാണ് പ്രസിദ്ധീകരിച്ചത്.

യു.എസ് കമ്മീഷൻ റിപ്പോർട്ടനുസരിച്ച് അഫ്ഗാനിസ്ഥാൻ, അസർബൈജാൻ, ബർമ്മ, ചൈന, ക്യൂബ, എറിത്രിയ, ഇന്ത്യ, ഇറാൻ, നിക്കരാഗ്വ, നൈജീരിയ, ഉത്തരകൊറിയ, പാക്കിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന രാജ്യങ്ങൾ. ‘പ്രത്യേക പരിഗണനയുള്ള രാജ്യങ്ങൾ’ എന്ന ഗണത്തിലാണ് യു.എസ്, കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ഈ രാജ്യങ്ങളെ പരിഗണിക്കുന്നത്. ”അതിർത്തികൾക്കുള്ളിലെ മതപീഡനങ്ങൾക്കു പുറമേ, നിരവധി ഗവൺമെൻ്റുകൾ മത ന്യൂനപക്ഷങ്ങളെ നിശ്ശബ്ദമാക്കാൻ പലതരത്തിലുമുള്ള അടിച്ചമർത്തലുകൾ നടത്തിവരുന്നു” എന്ന് യു.എസ്, സി.ഐ ആർ.എഫ് വെളിപ്പെടുത്തി.

ലോകത്തിലെ മതസ്വാതന്ത്ര്യത്തിനെതിരായ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് മതനിന്ദ നിയമങ്ങൾ. റിപ്പോർട്ട് അനുസരിച്ച് 96 രാജ്യങ്ങളിൽ മതനിന്ദ നിയമങ്ങൾ സജീവമാണ്. അവയിൽ പലതും മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം വളർത്താൻ ഉപയോഗിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.