നൈജീരിയയിൽ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 പേരെ

ഏപ്രിൽ 19- ന് നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

മംഗു കൗണ്ടിയിലെ തിലേംഗ്പാൻ പുഷിത്തിലെ കർഷക സമൂഹത്തിൽ, ഫുലാനികൾ ഒരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി ആക്രമിച്ചതായി റസിഡൻ്റ് ഇസ്രായേൽ ബംഷക് പറഞ്ഞു. “ഇരകളിൽ ഭൂരിഭാഗവും ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത സ്ത്രീകളും കുട്ടികളുമാണ്”- ബംഷാക്ക് വെളിപ്പെടുത്തി. ഫുലാനി ഇടയന്മാരാണ് ആക്രമണം നടത്തിയതെന്ന് മാംഗു ലോക്കൽ ഗവൺമെന്റ  കൗൺസിൽ ചെയർമാൻ മർകസ് ആർതു പറഞ്ഞു.

പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ തടയാൻ തന്റെ സർക്കാർ ശ്രമിച്ചിട്ടും, അക്രമികൾ കൂടുതൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നതിൽ ഗവർണർ കാലേബ് മുത്ഫ്വാങ് ദുഃഖം രേഖപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണങ്ങൾ ആയതിനാൽ ക്രിസ്ത്യാനികളോട് ഉറച്ചുനിൽക്കാൻ മുത്ഫ്വാങ് അഭ്യർഥിച്ചു. സുരക്ഷ കൊണ്ടുവരാൻ തന്റെ സർക്കാർ സുരക്ഷാ ഏജൻസികളുമായി സഹകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.