കെനിയയിൽ വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്നവർക്കുവേണ്ടി പ്രാർഥിച്ച് ഫ്രാൻസിസ് പാപ്പ

അതിരൂക്ഷമായ വെള്ളപ്പൊക്ക ദുരിതത്തിൽ വിഷമമനുഭവിക്കുന്ന കെനിയൻ ജനതയ്ക്ക് തന്റെ ആത്മീയ സാമീപ്യവും പ്രാർഥനകളും അറിയിച്ച് ഫ്രാൻസിസ് പാപ്പ. സാമൂഹ്യ മാധ്യമമായ എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് പാപ്പ തന്റെ പ്രാർഥനകൾ അറിയിച്ചത്.

“അതിരൂക്ഷമായ വെള്ളപ്പൊക്കം നിരവധിയാളുകളുടെ ജീവൻ അപഹരിക്കുകയും, നിരവധി ഭൂപ്രദേശങ്ങൾ നശിപ്പിക്കുകയും ചെയ്ത ദുരിതപൂർണ്ണമായ സാഹചര്യത്തിൽ, കെനിയയിലെ ജനങ്ങൾക്ക് എന്റെ ആത്മീയമായ സാമീപ്യം അറിയിക്കുന്നു. ഈ പ്രകൃതിദുരന്തത്തിന്റെ കെടുതികൾ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം.” -പാപ്പ കുറിച്ചു.

കെനിയയിൽ മാർച്ച് മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും മറ്റു ദുരിതങ്ങളിലും 170 പേർ മരിക്കുകയും 1,85,000 പേർ പലായനം ചെയ്യുകയും ചെയ്തു. മഴ കാണാത്തതിനെ തുടർന്ന് എവിടെ ഒരു അണക്കെട്ട് പൊട്ടുകയും മണ്ണും ചെളിയും വെള്ളത്തോടൊപ്പം ഒഴുകിയെത്തി പല ഗ്രാമകളെയും തകർത്തുകളയുമായും ചെയ്തു. ഈ അപകടത്തിൽ അൻപതോളം പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ഇനിയും കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.