അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – ഇരുപത്തിയൊൻപതാം ദിനം: ലിസ്യൂവിലെ വി. കൊച്ചുത്രേസ്യാ

നിൻ്റെ ഹൃദയത്തിലെ സ്നേഹത്തിൻ്റെ ആഴം

കൃപ നിറഞ്ഞ കന്യകേ, നസ്രത്തിൽ കൂടുതലായി ഒന്നും ആവശ്യപ്പെടാതെ നീ എളിമയോടെ ജീവിച്ചുവെന്ന് എനിക്കറിയാം. തിരഞ്ഞെടുക്കപ്പെട്ടവരുടെ രാജ്ഞിയേ, ആത്മീയനിര്‍വൃതിയോ അത്ഭുതങ്ങളോ മറ്റ് അസാധാരണ പ്രവൃത്തികളോ നിൻ്റ ജീവിതം ശ്രേഷ്ഠമാക്കിയില്ല. എളിയവരുടെ എണ്ണം, ‘ചെറിയവരുടെ’ ഭൂമിയിൽ വളരെയാണ്.

അവർക്ക് ഒരു ഭയവുമില്ലാതെ നിന്നിലേയ്ക്ക് കണ്ണുയർത്താൻ കഴിയും. അമ്മേ, നീ താരതമ്യമില്ലാത്ത അമ്മയാണ് സാധാരണ വഴികളിലൂടെ എളിയവർക്കൊപ്പം നടന്ന് അവരെ നീ സ്വർഗത്തിലേയ്ക്ക് നയിക്കുന്നു.

പ്രിയപ്പെട്ട അമ്മേ, ഈ കഠിനമായ പ്രവാസത്തിൽ എപ്പോഴും നിന്നോടൊപ്പം ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാ ദിവസവും എനിക്കു നിന്നെ അനുഗമിക്കണം. നിന്നെപ്പറ്റിയുള്ള ധ്യാനം എനിക്കു നിർവൃതി നൽകുന്നു. നിൻ്റെ ഹൃദയത്തിലെ സ്നേഹത്തിന്റെ ആഴം ഞാൻ കണ്ടെത്തുന്നു. കരയാനും സന്തോഷിക്കാനും എന്നെ പഠിപ്പിക്കുന്ന നിൻ്റെ മാതൃസഹജമായ നോട്ടത്തിൽ എൻ്റെ എല്ലാ ദു:ഖങ്ങളും അപ്രത്യക്ഷമാകുന്നു, ആമ്മേൻ.

വിവര്‍ത്തനം: ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.