അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – ഇരുപത്തിമൂന്നാം ദിനം: ഹെൽഫ്റ്റായിലെ വി. ജെത്രൂദ് (A.D. 1256-1301)

ഏറ്റവും പരിശുദ്ധയായ കന്യകാമറിയമേ, കളങ്കമേല്ക്കാ‍ത്ത നിൻ്റെ പരിശുദ്ധിയാൽ ദൈവപുത്രന് നിൻ്റെ ഉദരത്തിൽ ആനന്ദപൂർവ്വം വാസസ്ഥാനം ഒരുക്കിയല്ലോ. എല്ലാ കറകളിൽ നിന്നും ഞാൻ ശുദ്ധി പ്രാപിക്കാൻ എനിക്കുവേണ്ടി മാദ്ധ്യസ്ഥ്യം യാചിക്കണമേ എന്നു ഞാൻ അപേക്ഷിക്കുന്നു.

ഏറ്റവും എളിമയുള്ള കന്യകയേ, ഏത് അഗാധമായ എളിമയാലാണോ നീ മാലാഖവൃന്ദത്തിനും വിശുദ്ധർക്കും മുകളിൽ ബഹുമാനിതയായിരിക്കുന്നത്, ആ എളിമയാൽ എൻ്റെ എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാൻ എനിക്കുവേണ്ടി മാദ്ധ്യസ്ഥ്യം യാചിക്കണമേ എന്നു ഞാൻ അപേക്ഷിക്കുന്നു.

ഏറ്റവും പ്രിയങ്കരിയായ മറിയമേ, ഏത് അവർണ്ണനീയമായ സ്നേഹത്താലാണോ നീ ദൈവവുമായി അഭേദ്യമായി ഐക്യപ്പെട്ടിരിക്കുന്നത്, ആ സ്നേഹത്തിൻ്റെ സമൃദ്ധമായ യോഗ്യതകൾ എനിക്കും ലഭിക്കുവാനായി നിന്റെ മാദ്ധ്യസ്ഥ്യം ഞാൻ യാചിക്കുന്നു, ആമ്മേൻ.

വിവര്‍ത്തനം: ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.