അമ്മയ്ക്കരികിൽ വിശുദ്ധരോടൊത്ത് – പതിനഞ്ചാം ദിനം: വിശുദ്ധ ജെത്രൂദ്

പരിശുദ്ധ കന്യാമറിയത്തോടുള്ള വി. ജെത്രൂദിന്റെ പ്രാർത്ഥന:

പരിശുദ്ധ മറിയമേ, കരുണയുടെ രാജ്ഞി, ക്ഷമയുടെ ഒലിവ് ശിഖരമേ, ആരിലൂടെയാണോ ഞങ്ങളുടെ മാരകരോഗങ്ങളെ സുഖപ്പെടുത്തുന്ന ഔഷധം, പാപമോചന തൈലം ഞങ്ങൾ സ്വീകരിക്കുന്നത്, നിനക്കു സ്തുതി. സ്വർഗ്ഗീയപ്രകാശത്തിന്റെ കൃപ നമ്മുടെ മേൽ ചൊരിയപ്പെട്ട ദിവ്യസന്തതിയുടെ കന്യകയായ അമ്മേ, ഇസ്രായേലിന്റെ സുഗന്ധമാധുര്യമുള്ള തളിരേ, നിനക്കു സ്തുതി.

നിന്റെ പുത്രനിലൂടെ, മാനവവംശത്തിന്റെ സഹോദരനാകാൻ തുനിഞ്ഞ നിന്റെ ഏകപുത്രനിലൂടെ, നീ ഞങ്ങളുടെ എല്ലാവരുടെയും യഥാർത്ഥ അമ്മയായി. അവനോടുള്ള സ്നേഹത്താൽ എന്നെയും എന്നെപ്പോലെ യോഗ്യരല്ലാത്ത എല്ലാവരും നിൻ്റെ മാതൃപരിചരണത്തിനു സമർപ്പിക്കുന്നു.

എന്റെ മാനസാന്തരത്തെ നിലനിർത്തുകയും സംരക്ഷിക്കുകയും ഉജ്ജ്വലിപ്പിക്കുയും ചെയ്യണമേ. നിത്യതയോളം എന്റെ വാത്സല്യഭാജനമായ അമ്മയായി നീ വാഴണമേ, എന്റെ ഈ ലോക ജീവിതകാലം മുഴുവൻ എന്നെ ആർദ്രതയോടെ കരുതുന്ന, മരണം മണിക്കൂറിൽ സ്നേഹത്തോടെ പൊതിയുന്ന കരങ്ങളുമായി നീ കൂടെയുണ്ടാകണമേ. ആമ്മേൻ.

വിവര്‍ത്തനം: ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.