2021 -ലെ മാർച്ച് ഫോർ ലൈഫ് വെർച്വൽ റാലിയായി നടത്തപ്പെടും

2021 -ലെ മാർച്ച് ഫോർ ലൈഫ് ഓൺലൈനിലൂടെ നടത്തപ്പെടും ഇന്ന് പ്രൊ ലൈഫ് സംഘടന വ്യക്തമാക്കി. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും അമേരിക്കയുടെ നിലവിലെ അസ്വാരസ്യങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിലും ആണ് ഇത്തരം ഒരു തീരുമാനം എന്ന് ദി മാർച്ച് ഫോർ ലൈഫ് എഡ്യൂക്കേഷൻ ആൻഡ് ഡിഫൻസ് ഫണ്ട് ഓർഗനൈസേഷൻ വെള്ളിയാഴ്ച വെളിപ്പെടുത്തി.

മാർച്ചിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കുകയും സമാധാനത്തോടെ നടത്തുകയും ചെയ്യുക എന്നത് എല്ലാ വർഷവും ഞങ്ങൾ മുൻഗണന നൽകുന്ന കാര്യമാണ്. നാം ഒരു മഹാമാരിയുടെ നടുവിലാണെന്ന വസ്തുതയുടെ വെളിച്ചത്തിലും, നിയമപാലകരും മറ്റുള്ളവരും ഇപ്പോഴത്തെ സാഹചര്യത്തിൽ ചെലുത്തുന്ന സമ്മർദ്ദങ്ങളും മൂലം ആണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നത് എന്ന് മാർച്ച് ഫോർ ലൈഫ് പ്രസിഡന്റ് ജീൻ മാൻസിനി പറഞ്ഞു. ഒപ്പം തന്നെ ഈ വർഷത്തെ വെർച്വൽ മാർച്ച് ഫോർ ലൈഫിൽ വീടുകളിൽ ആയിരുന്നു കൊണ്ട് എല്ലാവരും പങ്കെടുക്കണം എന്നും പരിപാടി വിജയിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയിൽ ഗർഭഛിദ്രം നിയമവിധേയമാക്കിയ റിയോ വി വേഡ് വിധിയുടെ വാർഷിക ദിനത്തിൽ ആണ് എല്ലാവർഷവും മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കപ്പെട്ടു പോരുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്വത്തോടെയാണ് ഇതുവരെ എല്ലാ മാർച്ച് ഫോർ ലൈഫും നടന്നു പോന്നിരുന്നത്. ഈ വര്‍ഷം കോവിഡ് പകർച്ച വ്യാധിയുടെ സാഹചര്യത്തിൽ വെർച്വൽ ആയി നടത്തുവാൻ തീരുമാനിക്കുമ്പോഴും ഇതുവരെ നൽകിയ പിന്തുണ ഇനിയും ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് സംഘാടകർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.