ആത്മീയ ഉണർവ്വ് നൽകുന്നതാണ് ആബേലച്ചൻ്റെ ഗാനങ്ങൾ: മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ

കുരിശിൻറെ വഴിയിലെ പ്രാർത്ഥനകൾ, ഗീതങ്ങൾ, പരിശുദ്ധ കുർബ്ബാനയിലെ വാഴ്വ്, അതിലെ ഗീതങ്ങൾ തുടങ്ങിയവയെല്ലാം ആലപിക്കുന്നവരിലും, ശ്രോതാക്കളിലും വലിയ ആത്മീയ ഉണർവ്വാണ് സൃഷ്ടിക്കുന്നതെന്നും, മതഭേത ചിന്തയില്ലാതെ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരെയും ഒരുപോലെ സ്നേഹിച്ച് കൊണ്ട് അവരെ ഒരുമയിൽ കൊണ്ടുപോവാൻ സമൃദ്ധമായ പ്രായോഗിക നേതൃത്വം നൽകിയ വ്യക്തിത്വമാണ് ആബേലച്ചൻറേത് എന്നും മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ. ചാവറ കൾച്ചറൽ സെൻററും കെ.സി.ബി.സി.മീഡിയ കമ്മീഷനും ചേർന്ന് സംഘടിപ്പിച്ച ഫാ. ആബേൽ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്കുവേണ്ടിയാണ് ആബേലച്ചൻ ജനിച്ചതെന്ന് സിദ്ദീഖ് വെളിപ്പെടുത്തി. ഓരോ കലാകാരന്മാരും അങ്ങനെ വിശ്വസിക്കുന്നു. അത്തരത്തിലുള്ള സ്വാധീനമാണ് ആബേലച്ചൻ കലാ ലോകത്തിന് നൽകിയത്. ഒരു പുരോഹിതനായ ആബേലച്ചൻ ഒരിക്കലും ഒരു മതത്തിൻറെ കണ്ണിലൂടെ കലാകാരന്മാരെ നോക്കിക്കണ്ടിട്ടില്ല എന്നതാണ് അദ്ദേഹത്തിൽ കണ്ട ഏറ്റവും വലിയ ഗുണം. അത് മറ്റുള്ളവരിലേക്ക് പകർന്ന് നൽകുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിൻറെ പുണ്യം എന്ന് ആബേൽ ജയന്തിപ്രഭാഷണം നടത്തിയ സിദ്ധിക്ക് അഭിപ്രായപ്പെട്ടു. ഫാ.തോമസ് പുതുശ്ശേരി സിഎംഐ അധ്യക്ഷത വഹിച്ചു. കലാഭവൻ സെക്രട്ടറി കെ.എസ് പ്രസാദ്, സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ്, ഫാ.എബ്രഹാം ഇരിമ്പിനിക്കൽ, ജോൺസൺ സി.എബ്രഹാം എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.