സംവരണ നിഷേധം മതവിവേചനത്തിന്റെ അടയാളം: മാർ തോമസ് തറയിൽ

സ്വതന്ത്ര ഭാരതത്തിൽ ഭരണഘടന ഉറപ്പുതരുന്ന സംഭരണാവകാശങ്ങൾ നിഷേധിക്കുന്നത് ഏതെങ്കിലും മതത്തോടുള്ള അവഗണന മാത്രമല്ല, മതവിവേചനത്തിന്റെ ശക്തമായ അടയാളവുമാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ.

പട്ടികജാതി സംവരണ നിഷേധത്തിനെതിരെ ചങ്ങനാശേരി അതിരൂപത ദളിത് കത്തോലിക്കാ മഹാജനസഭയും ഡിസിസിയും സംയുക്തമായി ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ സംഘടിപ്പിച്ച ദേശീയ പ്രതിഷേധദിനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎംഎസ് അതിരൂപതാ ഡയറക്ടർ ഫാ. ജോൺസൺ ചക്കാലയ്ക്കൽ ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് ജെയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.